Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂകാംപില്‍ അത്ഭുതം തീര്‍ത്ത് ബാഴ്‌സ; അവസാന എട്ടു മിനിറ്റില്‍ മൂന്നു ഗോളുകൾ, ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഗോളുകള്‍ - വീഡിയോ

അവസാന എട്ടു മിനിറ്റില്‍ മൂന്നു ഗോളുകൾ, ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഗോളുകള്‍ - വീഡിയോ

Barcelona
ബാഴ്‌സലോണ , വ്യാഴം, 9 മാര്‍ച്ച് 2017 (14:24 IST)
എന്തുകൊണ്ടാണ് ബാഴ്‌സലോണയെ ആരാധകര്‍ ഇതു പോലെ സ്‌നേഹിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നു പുലർച്ചെ കണ്ടത്. ‘കട്ട ഫാന്‍‌സ്’ പോലും പ്രതീക്ഷയില്ലാതെ സ്‌റ്റേഡിയത്തിലെത്തിയ ദിവസമാണ് ലയണല്‍ മെസിയും സംഘവും നൂകാംപില്‍ അത്ഭുതം വിരിയിച്ചത്.  

ഫുട്‌ബോളിന്റെ സകല സൌന്ദര്യവും ആവാഹിച്ച മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമെയ്നെതിരെ (പിഎസ്ജി) ബാഴ്‌സ വിജയിച്ചത്. ഒരു പക്ഷേ ചാമ്പ്യന്‍‌സ് ലീഗ് ചരിത്രത്തില്‍ ആദ്യമായിട്ടാകാം ഇങ്ങനെയൊരു ക്ലൈമാക്‍സ്.

അവസാന എട്ടു മിനിറ്റിലാണ് ബാഴ്‌സ മൂന്നു ഗോളുകൾ നേടിയത് എന്നതാണ് ആരാധകരെ പോലും ഞെട്ടിച്ചത്. അവസാന മിനിറ്റുകളില്‍ മെസി ടച്ച് അകന്നു നിന്നപ്പോള്‍ കളി മെസി ഏറ്റെടുത്തു. 88, 91 മിനിറ്റുകളിൽ ബ്രസീല്‍ താരം പിഎസ്ജിയുടെ വല ചലിപ്പിച്ചതോടെ സ്‌റ്റേഡിയം ഇരമ്പി.

ഒരു ഗോള്‍ കൂടി വീണാല്‍ ക്വാർട്ടറിൽ എത്താമെന്ന് ഉറപ്പുള്ളതിനാല്‍ ലൂയി സുവാരസും മെസിയും നെയ്‌മറും, ഇനിയസ്‌റ്റയും എതിരാളികളുടെ ബോക്‍സിലേക്ക് ആക്രമണം അഴിച്ചുവിട്ടു.

മത്സരം എങ്ങോട്ട് വേണമെങ്കിലും തിരിയുമെന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അത് സംഭവിച്ചത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സെർജി റോബർട്ടോയുടെ ഗോളിലൂടെ സൂപ്പർ പോരാട്ടത്തന് ബാഴ്‌സ ടിക്കറ്റ് നേടിയപ്പോള്‍ പിഎസ്ജിയുടെ നെഞ്ച് തകരുന്നതാണ് കണ്ടത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സുവാരസ് ആദ്യ ഗോള്‍ നേടിയപ്പോള്‍ 40മത് മിനിറ്റില്‍ കുർസാവയുടെ സെൽഫ് ഗോളിലൂടെ ബാഴ്‌സ രണ്ടാം ഗോള്‍ കണ്ടെത്തി. 50മത് മിറ്റില്‍ മെസി ഗോള്‍ നേടിയതോടെ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. എന്നാല്‍, 62–ാം മിനിറ്റിൽ എഡിസൻ കവാനി നേടിയ ഗോൾ ബാർസയുടെ ചീട്ടു കീറുമെന്ന് ഉറച്ച ആരാധകർ പോലും കരുതിയെങ്കിലും അവസാന മിനിറ്റില്‍ നെയ്‌മര്‍ മാജിക്ക് ആരും പ്രതീക്ഷിച്ചില്ല.

ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ബാർസയുടെ വിജയം.  ഇരുപാദങ്ങളിലുമായി 6–5നാണ് ബാർസ, പിഎസ്ജിയെ മറികടന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവേഫ ചാംപ്യൻസ് ലീഗ്: ഗോളുകളിൽ ആറാടി ബാർസിലോന ക്വാർട്ടറില്‍