Select Your Language

Notifications

webdunia
webdunia
webdunia
webdunia

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ 6 ഗോളുകള്‍ ഓക്ലാന്‍ഡ് വാരികൂട്ടിയിരുന്നു.

Bayern Munich vs Auckland City, Club World Cup 2025, Bayern 10-0 win, Club World Cup opener, Bayern Munich latest match, Auckland City heavy defeat, Bayern goal highlights,ബയേൺ മ്യൂണിക്കും ഓക്‌ലാൻഡ് സിറ്റിയും, ക്ലബ് വേൾഡ് കപ്പ് 2025, ബയേൺ 10-0 വിജയം,

അഭിറാം മനോഹർ

, തിങ്കള്‍, 16 ജൂണ്‍ 2025 (12:44 IST)
Bayern Munich
ഫിഫ ക്ലബ് ലോകകപ്പ് ക്യാമ്പയിന് ഗംഭീരതുടക്കമിട്ട് ബയേണ്‍ മ്യൂണിക്ക്. ഗ്രൂപ്പ് സിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓക്ലന്‍ഡ് സിറ്റിയെ എതിരില്ലാത്ത 10 ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍ നേട്ടം 89മത്തെ മിനിറ്റിലാണ് ബയേണ്‍ അവസാനിപ്പിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ 6 ഗോളുകള്‍ ഓക്ലാന്‍ഡ് വാരികൂട്ടിയിരുന്നു.
 
 മത്സരത്തിന്റെ ആറാമത്തെ മിനിറ്റിലും 21മത്തെ മിനിറ്റിലും കിംഗ്സ്ലി കോമാനാണ് ബയേണിന് വേണ്ടി ഗോളുകള്‍ നേടിയത്. പതിനെട്ടാം മിനിറ്റില്‍ സാച്ച ബോയിയും 20,45+3 മിനിറ്റില്‍ മൈക്കിള്‍ ഒലിസെയും ഗോള്‍ നേടി. വെറ്ററന്‍ താരമായ തോമസ് മുള്ളര്‍ 45,89 മിനിറ്റിലും ജമാല്‍ മൂസിയാല 67,73,84 മിനിറ്റിലും ഗോള്‍ നേടി. വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ബയേണ്‍ മ്യൂണിച്ചിനായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ