Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വല്ലാത്ത നാണക്കേട്'; പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനു പിന്നാലെ ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെച്ചു

Belgium Coach Resigned
ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനു പിന്നാലെ ബെല്‍ജിയം ടീമിന്റെ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെച്ചു. ഇനി തുടരാനാകില്ലെന്ന് മാര്‍ട്ടിനെസ് രാജി പ്രഖ്യാപനം അറിയിച്ചുകൊണ്ട് വ്യക്തമാക്കി. ഇത് അവസാനമാണ്. ഈ ടൂര്‍ണമെന്റിന്റെ ഫലം എന്തായാലും ലോകകപ്പിന് മുന്‍പ് താന്‍ തീരുമാനമെടുത്തിരുന്നുവെന്നും മാര്‍ട്ടിനെസ് അഭിപ്രായപ്പെട്ടു. നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തര്‍ ലോകകപ്പ്: അര്‍ജന്റീനയ്ക്ക് എതിരാളികള്‍ ഓസ്‌ട്രേലിയ, ഫ്രാന്‍സിന് പോളണ്ട്; പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും സമയക്രമവും ഇങ്ങനെ