ഇത്തവണ കപ്പടിച്ചില്ലെങ്കിൽ ആരാധകർ കലിപ്പിലാകും!

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (17:42 IST)
രണ്ടു ദിവസത്തിനകം ഐഎസ്എല്ലിന്റെ പുതിയ സീസൺ തുടങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്സ് ആരാധകർ നിറഞ്ഞ പ്രതീക്ഷയിലാണ്. സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം ഒഴിഞ്ഞതോടെ സങ്കടത്തിലായ ആരാധകര്‍ക്ക് ആശ്വാസമേകിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാർത്തയും ആരാധകർക്ക് ആവേശം പകരുന്നതാണ്. 
 
രണ്ടു സീസണിൽ ഫൈനൽ കളിക്കുകയും രണ്ടു സീസണുകളിൽ പറ്റെ തകരുകയും ചെയ്ത ക്ലബിന് കിട്ടാക്കനിയായ കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന ആരാധകരെ തൃപ്തിപ്പെടുത്തുന്ന കളി ഇത്തവണ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തില്ലെങ്കിൽ ആരാധകർ കളിക്കാരെ പഞ്ഞിക്കിടാൻ സാധ്യതയുണ്ട്.
 
പ്രതിരോധമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ശക്തികേന്ദ്രം. സന്ദേശ് ജിംഗൻ, അനസ് എടത്തോടിക്ക, ലാൽറുവാത്താര, അബ്ദുൾ ഹക്കു എന്നിവർക്കൊപ്പം വിദേശ താരങ്ങളായ ലാകിച് പെസിച്ച്, സിറിൽ കാലി എന്നിവരടങ്ങുന്നതാണ് ബ്ലാസ്‌റ്റേഴ്സ് പ്രതിരോധം.
 
പുതിയതായി ടീമിലെത്തിയ നികോള കിർകാമവറികിനൊപ്പം കറേജ് പെകൂസൻ, കഴിഞ്ഞ സീസൺ പരിക്കിനെ തുടർന്ന് നഷ്ടപ്പെട്ട കിസിറോൺ കിസിറ്റോ, മലയാളി താരം സക്കീർ മുണ്ടംപാറ എന്നിവർ കൂടി ചേരുന്നതോടെ ടീം ശക്തമാണെന്ന് ഉറപ്പാണ്. 
 
ഗോൾകീപ്പർമാരായി ധിരജ് സിംഗ്, നവിൻ കുമാർ എന്നിവരിലാരെ തെരഞ്ഞെടുക്കണമെന്നത് ജയിംസിന് തലവേദന തന്നെയായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

Sanju Samson : സഞ്ജുവിനെ പരിഗണിക്കില്ല, അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ ഇഷാന് അവസരമൊരുങ്ങിയേക്കും

Hardik Pandya: 'ഹാർദിക് പോയപ്പോൾ ടീം ജയിക്കുന്നു'; ട്രോളുകളിൽ നിറഞ്ഞ് മുംബൈ നായകൻ

അടുത്ത ലേഖനം
Show comments