Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചങ്കിനകത്ത് ലാലേട്ടൻ, മമ്മൂക്ക, സച്ചിൻ, ചൈന; ചിന്ത ജെറോമിനെ കൊന്ന് കൊലവിളിച്ച് ട്രോളർമാർ!

ചങ്കിനകത്ത് ലാലേട്ടൻ, മമ്മൂക്ക, സച്ചിൻ, ചൈന; ചിന്ത ജെറോമിനെ കൊന്ന് കൊലവിളിച്ച് ട്രോളർമാർ!

ചങ്കിനകത്ത് ലാലേട്ടൻ, മമ്മൂക്ക, സച്ചിൻ, ചൈന; ചിന്ത ജെറോമിനെ കൊന്ന് കൊലവിളിച്ച് ട്രോളർമാർ!
തിരുവനന്തപുരം , ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (10:14 IST)
ചൈനയിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളെ കുറിച്ചാണ് ചിന്താ ജെറോമിന്റെ പുതിയ പുസ്തകമായ 'ചങ്കിലെ ചൈന' പറയുന്നത്. പുസ്‌തകത്തിന്റെ മുഖചിത്രം ചിന്തയുടെ സെല്‍ഫിയാണ്. മുമ്പൊരിക്കൽ സെൽഫിയേക്കുറിച്ച് വാതോരാതെ സംസാരിച്ച ആളാണ് ചിന്ത ജെറോം.  'സെല്‍ഫിയുടെ രാഷ്ട്രീയം എന്ന് പറയുന്നത് സ്വാര്‍ഥതയുടെ രാഷ്ട്രീയമാണ്. സെല്‍ഫിക്കൊരു പ്രത്യയ ശാസ്ത്രമുണ്ട്. താന്‍ തന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്ന ചിന്തയാണ് സെല്‍ഫി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്ര'മെന്നാണ് ചിന്ത തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.
 
ഇതൊക്കെക്കൊണ്ടുതന്റെ ചിന്തയുടെ പുതിയ പുസ്‌തകവും അതിന്റെ മുഖചിത്രവും ഇപ്പോൾ ട്രോളർമാർക്കാണ് ഏറ്റവും കൂടുതൽ 'പണി' കൊടുത്തത്. ചിന്തയുടെ പുസ്‌തകത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ അറഞ്ചം പുറഞ്ചം ട്രോളുകളാണെന്നുതന്നെ പറയാം. 
 
webdunia
സെല്‍ഫിയെ കുറിച്ചും ജിമ്മിക്കി കമ്മലിനെ കുറിച്ചും ചിന്തെ ജെറോം നടത്തിയ പ്രസംഗങ്ങള്‍ക്ക് ശേഷം ട്രോളന്മാര്‍ക്ക് ചാകരയാണ് സമ്മാനിച്ചു യുവജന കമ്മീഷന്‍ അധ്യക്ഷയുടെ 'ചങ്കിലെ ചൈന'. 2015ല്‍ ചിന്ത ചൈനയിലേക്ക് നടത്തിയ യാത്രയുടെ വിവരണമാണ് ഇപ്പോൾ പുസ്‌തക രൂപത്തിൽ പ്രകാശനം ചെയ്‌തിരിക്കുന്നത്. 'ചെറുപ്പം തൊട്ടേ ചൈനയെ കുറിച്ച്‌ നമുക്കൊരു ധാരണ ഉണ്ടല്ലോ? നമ്മുടെ ചങ്കിലുള്ള ചൈന തന്നെയാണോ യഥാര്‍ത്ഥത്തില്‍ ചൈന എന്നുള്ള അന്വേഷണം കൂടിയായിരുന്നു ആ യാത്ര'- ചിന്ത വ്യക്തമാക്കി.
 
webdunia
അതേസമയം, ട്രോളുകൾക്ക് മറുപടിയുമായെത്താൻ ചിന്ത മറന്നില്ല. ട്രോളുകളില്‍ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലെന്നും ഇക്കാര്യങ്ങള്‍ ഒന്നും പുതിയ കാര്യമല്ലെന്നും ചിന്ത വ്യക്തമാക്കി. ഒരു രക്ഷയുമില്ല. ഞാന്‍ തൊടുന്നതെല്ലാം ട്രോളാണല്ലോ എന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. ബുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളുകള്‍ വരുന്നുണ്ട്. ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കുന്നു. എന്റെ വഴിക്ക് പോകുന്നു എന്നതിന് അപ്പുറം ഞാന്‍ ഒന്നും നോക്കാറില്ല. പിന്നെ, സ്വതവേ എനിക്ക് ട്രോളുകളോടൊക്കെ വളരെ പോസിറ്റീവായിട്ടുള്ള നിലപാടാണ്. ''- ചിന്ത വിശദീകരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവൾ എന്റെ നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ': മലയാളക്കരയെ കണ്ണീരിലാഴ്‌ത്തുന്ന കുറിപ്പ്