പുരുഷവേഷം ധരിച്ച് ഫുട്ബോൾ കാണാൻ സ്റ്റേഡിയത്തിലെത്തി, പിടിക്കപ്പെട്ടപ്പോൾ സ്വയം തീകൊളുത്തി; ബ്ലൂ ഗേൾ മരണത്തിന് കീഴടങ്ങി

ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (17:34 IST)
ഇറാന്റെ ബ്ലൂ ഗേള്‍ മരണത്തിന് കീഴടങ്ങി. ഫുട്ബോൾ കാണാൻ പുരുഷവേഷം ധരിച്ച് സ്റ്റേഡിയത്തിലെത്തിയതിനെ തുടർന്ന് പിടിക്കപ്പെട്ടപ്പോൾ കോടതി വളപ്പിൽ വെച്ച് സ്വയം തീകൊളുത്തി ചികിസ്തയിലായിരുന്നു സഹര്‍ ഖൊദായാരിയെന്ന പെൺകുട്ടി.
 
ഫുട്‌ബോള്‍ മത്സരം കാണാന്‍ പുരുഷവേഷം ധരിച്ച് സ്റ്റേഡിയത്തില്‍ എത്തിയപ്പോൾ പൊലീസ് സഹറിനെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിവളപ്പില്‍ വച്ചാണ് സഹരാത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.  ഗുരുതരമായി പൊള്ളലേറ്റ് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
 
ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിന് ഇപ്പോള്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കിലും പലപ്പോഴും സംഘാടകരും പോലീസും ഇവരെ തടയുകയാണ് പതിവ്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ താടിയും മീശയുമെല്ലാം വച്ച് കളി കാണാനെത്തുന്ന സംഭവങ്ങള്‍ ധാരാളമുണ്ട് രാജ്യത്ത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘താരങ്ങളുടെ പിന്മാറ്റത്തിന് കാരണം ഇന്ത്യയല്ല’; പാകിസ്ഥാന്റെ ആരോപണം തള്ളി ശ്രീലങ്ക