Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്‌മറുടെ ആക്രമണത്തില്‍ തളര്‍ന്ന് നീലപ്പട; അര്‍ജന്റീനയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍

നെയ്‌മറുടെ ആക്രമണത്തില്‍ തളര്‍ന്ന് നീലപ്പട; അര്‍ജന്റീനയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍

argentina
ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ അർജന്റീനയെ തകർത്ത്​ബ്രസീൽ. സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ നീലപ്പടയെ 93മത് മിനിറ്റില്‍ മിറാൻഡ നേടിയ ഉജ്വല ഗോളിന്റെ കരുത്തിലാണ് ബ്രസീൽ വീഴ്ത്തിയത് (1–0).

മൽസരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്രസീൽ അർഹിച്ച വിജയമാണ്​സ്വന്തമാക്കിയത്​. നെയ്മർ ബോക്സിലേക്കു  മറിച്ചു നൽകിയ പന്താണ് മിറാൻഡ അര്‍ജന്റീനയുടെ വലയിലെത്തിച്ചത്.

ഒരു ഘട്ടത്തിലും അര്‍ജന്റീനയ്‌ക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ചില്ല. ബ്രസീലിന്റെ ഗോള്‍ അവസരങ്ങള്‍ അവസാന നിമിഷം വരെ തടയാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് അര്‍ജന്റീനയുടെ ഏക ആശ്വാസം.

പുതുമുഖ താരങ്ങളുമായി ഇറങ്ങിയ അര്‍ജന്റീന പ്രതിരോധത്തിന് നെയ്മറെ തടുക്കാൻ പാടുപെട്ടു. മൽസരം തുടങ്ങിയത്​ മുതൽ പന്തടക്കത്തിലും പാസുകളിലും ബ്രസീൽ ഏറെ മുന്നിലായിരുന്നു. കളി സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ സമയത്താണ് മിറാൻഡ ഗോളിൽ കാനറികൾ ജയം പിടിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരമിക്കല്‍ തീരുമാനത്തില്‍ വ്യക്തത നല്‍കി ഗംഭീര്‍ രംഗത്ത്