Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്തൊരു മണ്ടത്തരം'; ബ്രസീല്‍ തോല്‍വി ഇരന്നുവാങ്ങിയതാണെന്ന് ആരാധകര്‍, വിമര്‍ശനം ഇതിന്റെ പേരില്‍

ടിറ്റെയുടെ മണ്ടന്‍ തീരുമാനമാണ് ബ്രസീല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കാന്‍ കാരണമെന്ന് ആരാധകര്‍ വിമര്‍ശിച്ചു

Brazil Penalty shoot out
, ശനി, 10 ഡിസം‌ബര്‍ 2022 (10:38 IST)
ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റതിനു പിന്നാലെ ബ്രസീലിന് വിമര്‍ശനം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്. ഇതിനു പിന്നാലെയാണ് ആരാധകര്‍ ബ്രസീല്‍ പരിശീലകന്‍ ടിറ്റെയ്ക്ക് എതിരെ രംഗത്തെത്തിയത്. 
 
ടിറ്റെയുടെ മണ്ടന്‍ തീരുമാനമാണ് ബ്രസീല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കാന്‍ കാരണമെന്ന് ആരാധകര്‍ വിമര്‍ശിച്ചു. വളരെ അനുഭവ സമ്പത്തും മത്സരപരിചയവുമുള്ള നെയ്മറിനെ ആദ്യ പെനാല്‍റ്റി കിക്ക് എടുക്കാന്‍ നിയോഗിക്കാതെ അനുഭവസമ്പത്ത് കുറഞ്ഞ റോഡ്രിഗോയെ ആ ദൗത്യം ഏല്‍പ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. റോഡ്രിഗോ പെനാല്‍റ്റി കിക്ക് അവസരം ലക്ഷ്യത്തിലെത്തിച്ചില്ല. 
 
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് എപ്പോഴും നിര്‍ണായകമാണ്. തുടര്‍ന്നുള്ള കിക്കുകളുടെ ഗതി നിര്‍ണയിക്കുന്നതില്‍ ആദ്യ കിക്കിന് വളരെ പ്രാധാന്യമുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലാണ് റോഡ്രിഗോയിലൂടെ ബ്രസീലിന്റെ ആദ്യ കിക്ക് നഷ്ടമാകുന്നു. ബ്രസീല്‍ തോല്‍വി മണക്കാനും തുടങ്ങി. നെയ്മര്‍ പെനാല്‍റ്റി കിക്ക് എടുക്കും മുന്‍പ് ക്രൊയേഷ്യ വിജയിച്ചു. ടീമിലെ മികച്ച താരം പെനാല്‍റ്റി കിക്ക് എടുത്തിട്ടില്ല എന്നത് കോച്ച് ചെയ്ത മണ്ടത്തരമാണെന്നാണ് വിമര്‍ശനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ബ്രസീലിന്റെ ആശാന്‍ ടിറ്റെ പരിശീലകസ്ഥാനം രാജിവെച്ചു