Brazil vs Paraguay, Copa America: തീപ്പൊരിയായി വിനീഷ്യസ് ജൂനിയര്‍; പരഗ്വായ്‌ക്കെതിരെ ബ്രസീലിനു ജയം
മത്സരത്തിന്റെ 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അക്കൗണ്ട് തുറക്കാനുള്ള അവസരം ബ്രസീല്‍ താരം പക്വെറ്റ പാഴാക്കിയെങ്കിലും മൂന്ന് മിനിറ്റിനു ശേഷം ആദ്യ ഗോള്‍ നേടി വിനീഷ്യസ് കാനറികളെ മുന്നിലെത്തിച്ചു
Brazil vs Paraguay: കോപ്പ അമേരിക്കയിലെ ആദ്യ ജയം സ്വന്തമാക്കി ബ്രസീല്‍. പരഗ്വായ്‌ക്കെതിരായ മത്സരത്തില്‍ 4-1 നാണ് ബ്രസീലിന്റെ ജയം. ഇരട്ട ഗോള്‍ നേടിയ വിനീഷ്യസ് ജൂനിയറിന്റെ മിന്നും ഫോമിലാണ് ബ്രസീല്‍ വമ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിലാണ് ബ്രസീല്‍ മൂന്ന് ഗോളുകള്‍ നേടിയത്.
മത്സരത്തിന്റെ 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അക്കൗണ്ട് തുറക്കാനുള്ള അവസരം ബ്രസീല്‍ താരം പക്വെറ്റ പാഴാക്കിയെങ്കിലും മൂന്ന് മിനിറ്റിനു ശേഷം ആദ്യ ഗോള്‍ നേടി വിനീഷ്യസ് കാനറികളെ മുന്നിലെത്തിച്ചു. 43-ാം മിനിറ്റില്‍ സാവിയോയിലൂടെ ബ്രസീല്‍ ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ വിനീഷ്യസ് ജൂനിയര്‍ ഒരു ഗോള്‍ കൂടി നേടി ബ്രസീലിനെ 3-0 എന്ന സുരക്ഷിത താവളത്തിലെത്തിച്ചു.
രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റുകള്‍ പിന്നിടുമ്പോഴേക്കും പരഗ്വായ് സ്‌കോര്‍ ചെയ്തു. എന്നാല്‍ പിന്നീട് ബ്രസീലിന്റെ വല ചലിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. 65-ാം മിനിറ്റില്‍ പക്വെറ്റയിലൂടെ ബ്രസീല്‍ നാലാം ഗോളും സ്വന്തമാക്കി.