Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാപ്പപേക്ഷിച്ച ഹെങ്ബര്‍ട്ടിനെ ‘പൊന്നിന്‍‌ കുടമാക്കി’ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ - സ്‌നേഹമെന്നാല്‍ ഇതാണ്

മാപ്പപേക്ഷിച്ച ഹെങ്ബര്‍ട്ടിനെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വെറുതെവിട്ടില്ല

മാപ്പപേക്ഷിച്ച ഹെങ്ബര്‍ട്ടിനെ ‘പൊന്നിന്‍‌ കുടമാക്കി’ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ - സ്‌നേഹമെന്നാല്‍ ഇതാണ്
കൊച്ചി , തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (18:28 IST)
പെനാല്‍‌റ്റി പാഴാക്കിയതില്‍ മാപ്പപേക്ഷിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ നെടും തൂണായ സെന്‍ട്രിക്ക് ഹെങ്ബര്‍ട്ട്. ട്വീറ്ററിലൂടെയാണ് ഫ്രഞ്ച് താരം ആരാധകരോട് മാപ്പപേക്ഷിച്ചത്. എന്നാല്‍ ആരാധകര്‍ ഈ മാപ്പപേക്ഷയെ തള്ളിക്കളയുകയും താരത്തിനോടുള്ള അതിയായ സ്‌നേഹം വ്യക്തമാക്കുകയും ചെയ്‌തു.

എന്നോട് ക്ഷമിക്കണം രണ്ടാം തവണയും ഐഎസ്എല്‍ കിരീട് നഷ്ടപ്പെടുത്തിയതിന്. എന്റെ പെനാല്‍‌റ്റി  നഷ്ടപ്പെടുത്തിയതില്‍ എനിക്ക് മാപ്പ് നല്‍കണം. ഇത് ഹൃദ്യമായൊരു സീസണായിരുന്നു, നിങ്ങളെയെല്ലാം ഞാന്‍ സ്‌നേഹിക്കുന്നു, നന്ദി - എന്നായിരുന്നു ഹെങ്ബര്‍ട്ടിന്റെ ട്വീറ്റ്.

ഹെങ്ബര്‍ട്ടിന്റെ ട്വീറ്റിനെ തള്ളി ആയിരക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരനാണ് നിങ്ങളെന്നും, നിങ്ങള്‍ ഒരിക്കലും ഞങ്ങളോട് മാപ്പ് പറയരുതെന്നുമാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വ്യക്തമാക്കുന്നത്. ഫുട്‌ബോളില്‍ ഇതെല്ലാം സാധാരണമാണെന്നും കൊമ്പന്മാരുടെ ആരാധകര്‍ ഫ്രഞ്ച് താരത്തിന് മറുപടി നല്‍കുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമാനിക്കാം കേരളത്തിന്; കരുൺ നായർക്ക് ട്രിപ്പിൾ (381 പന്തിൽ 303*) - ചരിത്രമെഴുതി ഇന്ത്യന്‍ ക്രിക്കറ്റ്