ചെ‌ൽസിയോ, മാഞ്ചസ്റ്റർ സിറ്റിയോ? യൂറോപ്പിന്റെ രാജാക്കന്മാരെ ഇന്നറിയാം

Webdunia
ശനി, 29 മെയ് 2021 (12:25 IST)
യൂറോപ്യൻ ഫുട്ബോളിലെ രാജാക്കന്മാർ ആരെന്ന് തീരുമാനിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം ശനിയാഴ്ച്ച രാത്രി 12.30ന് ആ അങ്കത്തിന് വിസിലൂതും. സോണി ലൈവിൽ മത്സരം തത്സമയം കാണാം. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് ചാമ്പ്യൻസ് ലീഗിന്റെ കലാശപോരാട്ടം.
 
കഴിഞ്ഞ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചെൽസിക്കൊപ്പമായിരുന്നു. എഫ് എ കപ്പിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലുമാണ് ചെൽസി സിറ്റിയെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഈ കിരീടം കൂടി നേടിയാൽ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകൻ എന്ന നേട്ടം പെപ് ഗ്വാർഡിയോളക്ക് സ്വന്തമാവും. സിറ്റി ജേഴ്‌സിയിൽ സെർജിയോ അഗ്യൂറോയുടെ അവസാന മത്സരം കൂടിയാണിത്. തന്റെ സ്വപ്ന കിരീടവുമായി വിട പറയാനുള്ള ഒരുക്കത്തിലാണ് അഗ്യൂറോ.
 
അതേസമയം രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം എന്ന നേട്ടമാണ് ചെൽസി ലക്ഷ്യമിടുന്നത്. ഈ സീസണിൽ ചെൽസിയുടെ രണ്ടാം ഫൈനലാണിത്. എഫ്എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റ ചെൽസിക്ക് കിരീടം നഷ്ടപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

UCL Semifinals :ചാമ്പ്യൻസ് ലീഗ് സെമി: ആഴ്സണൽ- അത്ലറ്റികോ മാഡ്രിഡ് ആദ്യപാദ പോരാട്ടം സമനിലയിൽ

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

KL Rahul : കെ എൽ രാഹുൽ അപ്ഗ്രേഡഡ് വേർഷൻ, സ്ട്രൈക്ക് റേറ്റ് ഓവർ റേറ്റഡിൽ നിന്ന് മോഡേൺ ഗെയിമിലേക്കുള്ള മാറ്റം

സഞ്ജു നിരാശപ്പെടുത്തി, പക്ഷേ റൺ വേട്ടക്കാരുടെ ആദ്യപത്തിൽ വീണ്ടുമെത്തി, റുതുരാജ് ഫോമിലായതോടെ ചെന്നൈ ട്രാക്കിലേക്ക്

India Women's T20 World Cup Squad: വനിത ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഹർമൻ നയിക്കും, സ്മൃതി വൈസ് ക്യാപ്റ്റൻ

'നീയൊന്ന് അടങ്ങ്'; വൈഭവിനെതിരെ ചീറിയ ജാമിസന് താക്കീത്

'അധികം കളിക്കരുത്'; രവീന്ദ്ര ജഡേജയെ പിടിച്ചുതള്ളി കുൽദീപ് യാദവ്, തമാശയെന്ന് ആരാധകർ (വീഡിയോ)

അടുത്ത ലേഖനം
Show comments