Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാമ്പ്യൻസ് ലീഗും ലാലിഗയുമില്ല, റയൽ മാഡ്രിഡ് പരിശീലക സ്ഥാനം സിദാൻ രാജിവെച്ചതായി റിപ്പോർട്ട്

ചാമ്പ്യൻസ് ലീഗും ലാലിഗയുമില്ല, റയൽ മാഡ്രിഡ് പരിശീലക സ്ഥാനം സിദാൻ രാജിവെച്ചതായി റിപ്പോർട്ട്
, വ്യാഴം, 27 മെയ് 2021 (12:43 IST)
റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം സിനദിൻ സിദാൻ രാജിവെച്ചതായി റിപ്പോർട്ട്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബുധനാഴ്ച രാവിലെ തന്നെ അദ്ദേഹം ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ലാലിഗയിലെ അവസാന മത്സരത്തിൽ വിയ്യാറയലിനെതിരേ 2-1ന് റയല്‍ മാഡ്രിഡിനെ വിജയിപ്പിച്ച ശേഷമാണ് സിദാന്റെ പടിയിറക്കം.
 
2022 വരെയാണ് സിദാന് ക്ലബുമായി കരാർ ഉണ്ടായിരുന്നത്. എന്നാൽ കാലാവധി അവസാനിക്കും മുൻപ് പടിയിറങ്ങാൻ സിദാൻ തീരുമാനിക്കുകയായിരുന്നു. സിദാന് പകരം മാസിമില്ലിയാനോ അല്ലെഗ്രി, റൗള്‍ എന്നിവരിലൊരാൾ പരിശീലകസ്ഥാനത്തേക്ക് എത്തിയേക്കും.
 
2016ൽ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം 2016-17 സീസണിലെ ലാലിഗ കിരീടം റയലിന് നേടിക്കൊടുത്ത സിദാന്‍ 2015-16, 2016-17, 2017-18 സീസണില്‍ റയലിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി.ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന് സമ്മാനിച്ച സിദാന്‍ അപ്രതീക്ഷിതമായാണ് ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ടെസ്റ്റ് ഫോർമാറ്റിലെ ലോകകപ്പ്, ഞങ്ങ‌ളുടെ സ്വപ്‌‌നം: ചേതേശ്വർ പുജാര