ഒടുവില്‍ പിഴച്ചു; ആഫ്രിക്കൻ ചാമ്പ്യൻമാരായ കാമറൂണിനെ ചിലി തകർത്തു
ആഫ്രിക്കൻ ചാമ്പ്യൻമാരായ കാമറൂണിനെ ചിലി തകർത്തു
കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ബി മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് ആഫ്രിക്കൻ ചാമ്പ്യൻമാരായ കാമറൂണിനെ ചിലി തകർത്തു.
മത്സരത്തിൽ 80മത് മിനിറ്റ് വരെ വ്യക്തമായ ആധിപത്യം പുലര്‍ത്തി മുന്നേറിയ ചിലിയില്‍ നിന്ന് കാമറൂണിന് ആദ്യ തിരിച്ചടി ലഭിച്ചത് കളി തീരാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ്.
81മത് മിനിറ്റില്‍ അര്‍തുറൊ വിദാൽ ഗോള്‍ നേടിയതിന് പിന്നാലെ 91മത് മിനിറ്റില്‍ എഡ്വാര്‍ഡോ വർഗാസും ഗോള്‍ നേടിയതോടെ കാമറൂണ് തോല്‍വി സമ്മതിച്ചു.