Webdunia - Bharat's app for daily news and videos

Install App

മൈതാനത്ത് ബോധംകെട്ട് വീഴുന്നതിനു മുന്‍പ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നോ?

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (11:55 IST)
യൂറോ കപ്പ് ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരം നടക്കുന്നതിനിടെയാണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മൈതാനത്ത് കുഴഞ്ഞുവീണത്. ഇതിനുശേഷം നാടകീയ രംഗങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്. മത്സരം നിര്‍ത്തിവയ്ക്കുകയും ഗുരുതരാവസ്ഥയിലുള്ള എറിക്‌സണെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്നാണ് എറിക്‌സണ്‍ മൈതാനത്ത് ബോധരഹിതനായത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരിക്കുകയാണ്. 
 
എന്നാല്‍, ഇതിനിടെയാണ് എറിക്‌സണുമായി ബന്ധപ്പെട്ട ചില ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. ഇന്റര്‍ മിലാന്‍ താരം കൂടിയായ എറിക്‌സണ് കോവിഡ് ഉണ്ടായിരുന്നു എന്നും അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെയാണ് അന്നേ ദിവസത്തെ മത്സരത്തില്‍ പങ്കെടുത്തതെന്നുമായിരുന്നു പ്രചാരണം. എന്നാല്‍, ഈ വാര്‍ത്തകളെ തള്ളി ഇന്റര്‍ മിലാന്‍ വൈദ്യസംഘം രംഗത്തെത്തി. എറിക്‌സണ് കോവിഡ് ഇല്ലായിരുന്നു എന്നും അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നും ക്ലബ് ഫിസിയോ ഔദ്യോഗികമായി അറിയിച്ചു. ആരോഗ്യനില പൂര്‍ണ തൃപ്തികരമായിരുന്നു എന്നും അദ്ദേഹത്തിന്റെ പരിശോധന എല്ലാം പൂര്‍ത്തിയായ ശേഷമാണ് യൂറോ കപ്പിനായി എത്തിയതെന്നും ക്ലബ് വ്യക്തമാക്കി. 

മത്സരം 40 മിനിറ്റുകള്‍ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങള്‍ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റിലേറെ മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചു. തുടര്‍ന്ന് എറിക്‌സണെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments