Webdunia - Bharat's app for daily news and videos

Install App

Argentina: കാനഡ ഭീഷണിയാകില്ല, എന്നാല്‍ ഫൈനലില്‍ അര്‍ജന്റീനയെ കാത്തിരിക്കുന്നത് ടൂര്‍ണമെന്റിലെ മികച്ച ടീമുകളില്‍ ഒന്ന്

അഭിറാം മനോഹർ
ഞായര്‍, 7 ജൂലൈ 2024 (10:08 IST)
Argentina,Copa America
കോപ്പ അമേരിക്കയിലെ നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ കൂടി അവസാനിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പ് വ്യക്തമായി. ടൂര്‍ണമെന്റിലെ മികച്ച ടീമുകളായ ഉറുഗ്വെ,അര്‍ജന്റീന,കൊളംബിയ എന്നിവര്‍ സെമി യോഗ്യത ഉറപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി കാനഡയാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയ നാലാമത് ടീം. ലാറ്റിനമേരിക്കയിലെ കരുത്തരായ ബ്രസീലിനെ തോല്‍പ്പിച്ചാണ് ഉറുഗ്വെ സെമി ഫൈനലില്‍ യോഗ്യത നേടിയത്.
 
 നിലവിലെ കോപ്പ അമേരിക്ക ജേതാക്കളാണെങ്കിലും ഇതുവരെ തങ്ങളുടെ പ്രകടനമികവിലെത്താന്‍ അര്‍ജന്റീനന്‍ ടീമിനായിട്ടില്ല. ഇക്വഡോറിനെതിരായ മത്സരത്തില്‍ പോലും തോല്‍വി മുന്നില്‍ കണ്ടാണ് അര്‍ജന്റീന സെമി ഫൈനലിലെത്തിയിരിക്കുന്നത്. സെമിയില്‍ താരതമ്യേന ദുര്‍ബലരായ കാനഡയാണ് എതിരാളികള്‍ എന്നതിനാല്‍ തന്നെ അര്‍ജന്റീന അനായാസം ഫൈനല്‍ പ്രവേശനം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീനയെ കാത്തിരിക്കുന്നത് ഈ ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന ഉറുഗ്വെ അല്ലെങ്കില്‍ കൊളംബിയ ആയിരിക്കും.
 
ഗ്രൂപ്പ് മത്സരങ്ങളില്‍ പനാമയെ 3-1നും ബൊളിവീയയെ 5-1നും അമേരിക്കയെ 1-0നും പരാജയപ്പെടുത്തിയാണ് ഉറുഗ്വെ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ നിശ്ചിത സമയത്ത് ഗോള്‍ നേടാന്‍ ഉറുഗ്വെയ്ക്കായിരുന്നില്ല. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-1നായിരുന്നു ഉറുഗ്വെയുടെ വിജയം. അതേസമയം ഗ്രൂപ്പ് മത്സരങ്ങളില്‍ പരാഗ്വയെ 2-1നും കോസ്റ്റാറിക്കയെ 3-0നും തകര്‍ത്ത കൊളംബിയ ക്വാര്‍ട്ടറില്‍ പനാമയെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് തകര്‍ത്തത്. യുവനിരയുടെ ബലത്തില്‍ വമ്പന്‍ ഫോമില്‍ കളിക്കുന്ന കൊളംബിയയാകും നിലവില്‍ ഉറുഗ്വെയേക്കാള്‍ ഫൈനലില്‍ അര്‍ജന്റീനയ്ക്ക് ശക്തമായ പോരാട്ടം നല്‍കുക.
 
 അതേസമയം ഗ്രൂപ്പ് മത്സരത്തില്‍ ലയണല്‍ മെസ്സിക്കേറ്റ പരിക്ക് അര്‍ജന്റീനന്‍ മുന്നേറ്റങ്ങളെയാകെ ബാധിക്കുന്നുണ്ട്. മിഡ് ഫീല്‍ഡില്‍ ഭാവനാപരമായി മുന്നേറ്റങ്ങള്‍ നടത്താനും അര്‍ജന്റീനയ്ക്ക് സാധിക്കുന്നില്ല. ഗോളുകള്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ലോകകപ്പില്‍ കണ്ട ടീമിന്റെ നിഴല്‍ മാത്രമാണ് കോപ്പ അമേരിക്കയില്‍ നിലവിലെ അര്‍ജന്റീന. അതിനാല്‍ തന്നെ ഫൈനലില്‍ കടുപ്പമേറിയ മത്സരമാകും അര്‍ജന്റീനയെ കാത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ എന്നെ കൊലയ്ക്ക് കൊടുത്തേനെ, വാർത്താസമ്മേളനത്തിനിടെ നാക്ക് പിഴ, പിന്നാലെ തിരുത്തലുമായി ഇന്ത്യൻ നായകൻ

ബ്രൂക്കിന്റെ ഒന്നാം സ്ഥാനത്തിന് അല്പായുസ് മാത്രം, ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്

ഈ സാഹചര്യത്തിലാണോ ടീമിനെ ഇട്ട് പോകുന്നത്, അശ്വിന്റെ വിരമിക്കല്‍ സമയം ശരിയായില്ല: ഗവാസ്‌കര്‍

എന്നെ ടീമിന് ആവശ്യമില്ലെങ്കിൽ ഗുഡ് ബൈ പറയുന്നതാണ് നല്ലത്, വിരമിക്കൽ തീരുമാനത്തിന് മുന്നെ അശ്വിൻ പറഞ്ഞത് വെളിപ്പെടുത്തി രോഹിത്

R Ashwin Retired: ഹോം സീരീസുകളിലെ അശ്വിൻ ഫാക്ടർ ഇനിയില്ല, ഓസ്ട്രേലിയൻ പര്യടനത്തിനിടെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനവുമായി ആർ അശ്വിൻ

അടുത്ത ലേഖനം
Show comments