Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോപ്പ അമേരിക്കയിൽ സ്വപ്‌നഫൈനലിന് വഴിതെളിയുമോ? സാധ്യതകൾ ഇങ്ങനെ

കോപ്പ അമേരിക്കയിൽ സ്വപ്‌നഫൈനലിന് വഴിതെളിയുമോ? സാധ്യതകൾ ഇങ്ങനെ
, വെള്ളി, 2 ജൂലൈ 2021 (12:30 IST)
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഫുട്‌ബോൾ രാജാക്കന്മാർ ആരാണെന്ന ചോദ്യം എക്കാലവും ഫുട്‌ബോൾ പ്രേമികളെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ലോകത്തിൽ തന്നെ ഏറ്റവും അധിക ആരാധകരുള്ള ടീമുകൾ മത്സരിക്കുമ്പോൾ കാണികൾ എക്കാലവും പ്രതീക്ഷിക്കുന്നത് ബ്രസീൽ-അർജന്റീന എന്നീ 2 ടീമുകൾ തമ്മിൽ മത്സരിക്കുന്ന ഒരു സ്വപ്‌നഫൈനലിനായാണ്. 
 
കോപ്പ അമേരിക്ക ഫുട്‌ബോൾ ക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കമാവുമ്പോൾ വീണ്ടുമൊരു ബ്രസീൽ-അർജന്റീന പോരാട്ടത്തിന് അരങ്ങൊരുമോ എന്നതിന്റെ ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ. നാളെ പുലർച്ചെ രണ്ടരയ്ക്ക് തുടങ്ങുന്ന ആദ്യ ക്വാർട്ടറിൽ പെറുവും പരാഗ്വേയും തമ്മിലും അഞ്ചരയ്ക്ക് നടക്കുന്ന മത്സരത്തിൽ ബ്രസീൽ ചിലിയേയുമാകും നേരിടുക.
 
ശനിയാഴ്‌ച്ച നടക്കുന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ ഉറുഗ്വായ് കൊളമ്പിയയേയും അർജന്റീന ഇക്വഡോറിനെയും നേരിടും.
 
ബ്രസീൽ ചിലി മത്സരത്തിൽ വിജയിക്കാനായാൽ പെറു പരാഗ്വായ് മത്സരത്തിലെ വിജയികളെയാകും ബ്രസീൽ സെമിയിൽ നേരിടുക. അതുപോലെ ക്വാർട്ടർ മത്സരത്തിൽ വിജയിക്കാനായാൽ ഉറുഗ്വായ് കൊളമ്പിയ മത്സരത്തിലെ വിജയിയെ ആയിരിക്കും അർജന്റൈൻ നിര സെമിയിൽ നേരിടുക. ഇതിൽ രണ്ടിലും വിജയിക്കാനായാൽ രണ്ട് ടീമുകളും ഫൈനലിലെത്തും. എന്തായാലും ജൂലൈ 10ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഈ രണ്ട് ടീമുകൾ തമ്മിലുള്ള സ്വപ്‌നഫൈനലിലേക്ക് തന്നെയാണ് ലോകം കണ്ണെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരതിയെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ സെവാഗിന് 21 വയസ്, അഞ്ച് വര്‍ഷത്തെ ഡേറ്റിങ്; ഒടുവില്‍ വിവാഹം