Copa del Rey El classico Final: ബാഴ്സയുടെ ട്രെബിൾ സ്വപ്നം അവസാനിക്കുമോ?, കോപ്പ ഡെൽ റേ ഫൈനലിൽ എതിരാളികൾ റയൽ മാഡ്രിഡ്, മത്സരം എപ്പോൾ?

അഭിറാം മനോഹർ
വെള്ളി, 25 ഏപ്രില്‍ 2025 (20:52 IST)
ഏപ്രില്‍ 27ന് പുലര്‍ച്ചെ 1:30ന് നടക്കാനിരിക്കുന്ന കോപ്പ ഡെല്‍ റേ എല്‍- ക്ലാസിക്കോ ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പില്‍ ഫുട്‌ബോള്‍ ആരാധകര്‍.  ചാമ്പ്യന്‍സ് ലീഗില്‍ സെമി ഫൈനല്‍ യോഗ്യത നേടിയ ബാഴ്‌സലോണയ്ക്ക് നിലവില്‍ 3 കപ്പുകള്‍ സ്വന്തമാക്കി സീസണില്‍ ട്രെബിള്‍ സ്വന്തമാക്കാനുള്ള അവസരം നിലവിലുണ്ട്. കോപ്പ ഡെല്‍ റേ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചെങ്കില്‍ മാത്രമെ ട്രെബിള്‍ നേട്ടം ബാഴ്‌സയ്ക്ക് സ്വപ്നം കാണാനാവു. എന്നാല്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, അലജാന്‍ഡ്രോ ബാല്‍ഡെ എന്നിവരുടെ പരിക്ക് കാറ്റലന്മാരെ അലട്ടുന്നുണ്ട്.
 
 ചാമ്പ്യന്‍സ് ട്രോഫി, ലാലിഗ മത്സരങ്ങള്‍ തുടര്‍ച്ചയായി കളിക്കേണ്ടിവന്നതിനാല്‍ ഇരുടീമിലെയും താരങ്ങളും ക്ഷീണിതരാണ്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതിനാല്‍ ലാലിഗ, കോപ്പ ഡെല്‍ റെ മത്സരങ്ങളില്‍ ശ്രദ്ധ നല്‍കാന്‍ റയല്‍ മാഡ്രിഡിന് സാധിക്കും. സീസണിലുടനീളം മികച്ച ഫോമിലാണെങ്കിലും തുടര്‍ച്ചയായുള്ള മത്സരങ്ങളും പരിക്കും ബാഴ്‌സലോണയെ വലയ്ക്കുന്നുണ്ട്. അതേസമയം ലീഗ് മത്സരങ്ങളിലടക്കം റയലിന് മുകളില്‍ ആധിപത്യം നേടാനായി എന്നത് ബാഴ്‌സയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.
 
 അതേസമയം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരാജയപ്പെട്ട റയലിന് ആ നിരാശ മറികടക്കാനുള്ള അവസരമാണ് കോപ്പ ഡെല്‍ റേ ഫൈനല്‍. കിലിയന്‍ എംബാപ്പെ, ജൂഡ് ബെല്ലിങ്ഹാം, വിനീഷ്യസ് ജൂനിയര്‍ എന്നിവരുള്‍പ്പെടുന്ന മികച്ച മുന്നേറ്റ നിരയാണ് റയലിനുള്ളത്. ലാലിഗയില്‍ ഇനി 5 മത്സരങ്ങള്‍ ശേഷിക്കെ ഒന്നാമതുള്ള ബാഴ്‌സയുമായി 4 പോയിന്റിന്റെ വ്യത്യാസമാണ് റയലിനുള്ളത്. കോപ്പ ഡെല്‍ റെ ഫൈനലില്‍ പരാജയപ്പെട്ടാലും ബാഴ്‌സലോണയുടെ ട്രെബിള്‍ സ്വപ്നങ്ങള്‍ ഇല്ലാതെയാക്കാന്‍ ഇതോടെ റയലിന് ലാലിഗയിലും അവസരം ലഭിക്കും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കടിച്ചുതൂങ്ങില്ല, നിർത്താൻ സമയമായാൽ വൈകിപ്പിക്കില്ല, വിരമിക്കൽ പദ്ധതികളെ പറ്റി കെ എൽ രാഹുൽ

ഞങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള വരവല്ല, പക്ഷേ.. ബംഗ്ലാദേശിന്റെ പുറത്താകലിൽ പ്രതികരിച്ച് സ്കോട്ട്ലൻഡ്

ലോകകപ്പ് മുന്നിൽ, അവസാന വട്ട അഴിച്ചുപണിയുമായി ന്യൂസിലൻഡ്, വെടിക്കട്ട് താരം ടീമിനൊപ്പം ചേർന്നു

ഫെർമിൻ ലോപ്പസ് ബാഴ്സലോണയിൽ 'തുടരും'. കരാർ 2031 വരെ നീട്ടി

വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ സെഞ്ചുറി പിറന്നു, സ്‌കിവര്‍ ബ്രണ്ടിന്റെ ചിറകിലേറി മുംബൈയ്ക്ക് നിര്‍ണായക വിജയം

അടുത്ത ലേഖനം
Show comments