Kerala Blasters: പുതിയ ആശാന് കീഴിൽ ഉയിർത്തെണീറ്റോ? സൂപ്പർ കപ്പിൽ നിലവിലെ ചാമ്പ്യന്മാരെ കീഴടക്കി ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ
ജെസ്യൂസ് ജിമിനസാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്.
സൂപ്പര്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടറില്‍. മത്സരത്തില്‍ ഏകപക്ഷീയമായ 2 ഗോളുകള്‍ക്കാണ് കൊമ്പന്മാരുടെ വിജയം. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നു. ആദ്യപകുതിയില്‍ നിരവധി ആക്രമങ്ങള്‍ നടത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചെങ്കിലും ഈ അവസരങ്ങളൊന്നും മുതലെടുക്കാനായില്ല. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്.
ജെസ്യൂസ് ജിമിനസാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിലെ 56മത് മിനിറ്റില്‍ വലകുലുക്കിയെങ്കിലും ഓഫ് സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. മത്സരത്തിന്റെ 64മത്തെ മിനിറ്റില്‍ നോഹ സദോയിയാണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്.