Webdunia - Bharat's app for daily news and videos

Install App

പ്ലാറ്റിനിയേയും പിന്നിലാക്കി റോണോ, യൂറോ ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ ഗോൾസ്കോറർ

Webdunia
ബുധന്‍, 16 ജൂണ്‍ 2021 (14:48 IST)
ഫെറങ്ക് പുഷ്‌കാസ് സ്റ്റേഡിയത്തിലെ അറുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി യൂറോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് യൂറോ കപ്പുകളിൽ കളിക്കുന്ന ആദ്യതാരമായി മാറിയ റൊണാൾഡോ തുടർച്ചയായി അഞ്ച് യൂറോ കപ്പുകളിലും ഗോൾ കണ്ടെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി.
 
ഹംഗറിക്കെതിരേ 86-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ക്രിസ്റ്റ്യാനോ ലോകത്തെ ഞെട്ടിച്ചപ്പോൾ യൂറോ കപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡും തന്റെ പേരിലേക്ക് എഴുതിചേർത്തു.എക്‌സ്‌ട്രാ ടൈമിൽ വീണ്ടും വലകുലുക്കിയ താരം 11 ഗോളുകളാണ് യൂറോ കപ്പിൽ നിന്നും മാത്രം സ്വന്തമാക്കിയത്.
 
2004ലെ യൂറോകപ്പിൽ തുടക്കമിട്ട റോണോ തുടർന്ന് നടന്ന എല്ലാ യൂറോ കപ്പിലും ടീമിന്റെ ഭാഗമായി 2016ൽ യൂറോ കപ്പ് നേടിയ ടീമിലും റോണോ ഭാഗമായി. അന്ന് എക്സ്ട്രാ ടൈമിൽ ഫ്രാൻസിനെ വീഴ്ത്തിയായിരുന്നു പോർച്ചുഗലിന്റെ കിരീടനേട്ടം. പോർച്ചുഗലിനായി ഇതുവരെ 106 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡിന് നാല് ഗോളുകൾ മാത്രം അകലെയാണ് താരം. 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദേയിയുടെ പേരിലാണ് ഈ റെക്കോർഡ് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍

Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്‌ക്കെതിരെ പാക് 303ന് പുറത്ത്

അടുത്ത ലേഖനം
Show comments