Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേരത്തെയും കൊക്ക കോള വിരോധി, കാരണം മകന്‍; യൂറോ കപ്പ് സ്‌പോണ്‍സറെ 'വെള്ളംകുടിപ്പിച്ച്' റൊണാള്‍ഡോ

Ronaldo removes cola bottles
, ചൊവ്വ, 15 ജൂണ്‍ 2021 (20:41 IST)
ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേരത്തെയും കൊക്ക കോള വിരോധിയാണ്. അതിനു കാരണം സ്വന്തം മകന്‍ തന്നെ. മകന്‍ പതിവായി കോള കുടിക്കുകയും വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് തന്നെ ആലോസരപ്പെടുത്തുന്നതായി റൊണാള്‍ഡോ നേരത്തെ പറഞ്ഞിട്ടുണ്ട്. 
 
'എന്റെ മകന് നല്ല കവിവുണ്ട്. അവന്‍ നല്ലൊരു ഫുട്‌ബോളര്‍ ആകുമോ എന്ന് ചോദിച്ചാല്‍ അത് കണ്ടറിയണം. പക്ഷേ, പലപ്പോഴും മകന്‍ കോളയും ക്രിസ്പിയായ ഭക്ഷണ പദാര്‍ത്ഥങ്ങളും കഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത് എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു. നന്നായി പ്രയത്‌നിക്കുകയാണ് ഉയരങ്ങളിലെത്താന്‍ വേണ്ടതെന്ന് അവനോട് ഞാന്‍ എപ്പോഴും പറയാറുണ്ട്,' പണ്ടൊരു അഭിമുഖത്തില്‍ താരം പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തിനിടെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കൊക്ക കോളയ്ക്ക് പകരം വെള്ളം കുടിക്കാന്‍ ആഹ്വാനം ചെയ്താണ് റൊണാള്‍ഡോ കോള കുപ്പികള്‍ തന്റെ അടുത്തുനിന്ന് മാറ്റിയത്. റൊണാള്‍ഡോയുടെ ഈ പ്രവൃത്തി ആരാധകര്‍ ഏറ്റെടുത്തു. 
 
റൊണാള്‍ഡോ കാരണം കൊക്ക കോളയ്ക്കും എട്ടിന്റെ പണി കിട്ടി. സ്റ്റോക് മാര്‍ക്കറ്റില്‍ കൊക്ക കോളയുടെ ഡിമാന്‍ഡ് വലിയ രീതിയില്‍ കുറഞ്ഞു. ചൊവ്വാഴ്ച രാവിലെ ബിസിനസ് തുടങ്ങുമ്പോള്‍ കൊക്ക കോളയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യം 55.71 ഡോളര്‍ ആയിരുന്നു. റൊണാള്‍ഡോ കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയതിനു പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യം 55.22 ഡോളറായി ഇടിഞ്ഞു.

യൂറോ കപ്പ് പോരാട്ടത്തില്‍ ആദ്യ മത്സരത്തിനായി പോര്‍ച്ചുഗല്‍ ഇന്ന് കളത്തിലിറങ്ങും. നായകന്‍ ക്രിസ്റ്റ്യാനാ റൊണാള്‍ഡോയില്‍ പ്രതീക്ഷവച്ചാണ് പോര്‍ച്ചുഗല്‍ ഇന്ന് ആദ്യ മത്സരത്തിനു ഇറങ്ങുക. ആവേശ പോരാട്ടത്തില്‍ ഹംഗറിയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. 
 
വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് കുടിക്കാനായി കൊണ്ടുവച്ചിരുന്ന കൊക്ക കോള കുപ്പികള്‍ റൊണാള്‍ഡോ എടുത്തുമാറ്റുകയായിരുന്നു. മേശപ്പുറത്ത് വച്ചിരുന്ന കൊക്ക കോള കുപ്പി എടുത്തുനീക്കിയ ശേഷം വെള്ളത്തിന്റെ കുപ്പി എടുത്ത് അടുത്തേക്ക് വച്ചു. വെള്ളത്തിന്റെ കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളം കുടിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. പോര്‍ച്ചുഗല്‍ മാനേജര്‍ ഫെര്‍ണാഡോ സാന്റോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, തന്റെ അടുത്തിരിക്കുന്ന കൊക്ക കോള കുപ്പികള്‍ സാന്റോസ് മാറ്റിയില്ല. യൂറോ കപ്പ് 2020 ന്റെ സ്‌പോണസര്‍മാരില്‍ ഒരു പ്രമുഖ കമ്പനിയാണ് കൊക്ക കോള.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി അക്കാര്യം രോഹിത്തിനോട് ചോദിക്കില്ല, മതിയായെന്ന് ഗിൽ