മെസ്സി രണ്ടടിച്ചാൽ വെറുതെ ഇരിക്കാനാകുമോ?, എണ്ണം പറഞ്ഞ ബുള്ളറ്റ് ഷോട്ടിലൂടെ ഗോൾ, 40 വയസ്സിൽ കൊടൂര മാസ്
മത്സരത്തിലെ പ്രകടനത്തോടെ മെസ്സിയുടെ ഒരു റെക്കോര്‍ഡ് നേട്ടം തകര്‍ക്കാനും റൊണാള്‍ഡോയ്ക്ക് സാധിച്ചു.
കഴിഞ്ഞ ദിവസമാണ് അര്‍ജന്റീനയിലെ തന്റെ അവസാനത്തെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്കായി ലയണല്‍ മെസ്സി 2 ഗോളുകള്‍ സ്വന്തമാക്കിയത്. 2026ലെ ലോകകപ്പ് അവസാന ലോകകപ്പായതിനാല്‍ തന്നെ അര്‍ജന്റീനിയന്‍ മണ്ണിലെ മത്സരം കാണാനായി അനവധി പേരാണ് തടിച്ചുകൂടിയത്. മെസ്സി 2 ഗോള്‍ സ്വന്തമാക്കി 2 ദിവസങ്ങള്‍ കഴിയുന്നതിനിടെ തന്നെ പോര്‍ച്ചുഗലിനായി 2 ഗോളുകള്‍ നേടിയിരിക്കുകയാണ് സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. തന്റെ പ്രായം മറന്നുകൊണ്ട് ഒരു ബുള്ളറ്റ് ഷോട്ടിലൂടെയാണ് ഇതിലെ റൊണാള്‍ഡൊയുടെ ഒരു ഗോള്‍. മത്സരത്തിലെ പ്രകടനത്തോടെ മെസ്സിയുടെ ഒരു റെക്കോര്‍ഡ് നേട്ടം തകര്‍ക്കാനും റൊണാള്‍ഡോയ്ക്ക് സാധിച്ചു.
മത്സരത്തിലെ ഗോളുകളോടെ അന്താരാഷ്ട്ര കരിയറില്‍ 140 ഗോളുകളാണ് റോണോ സ്വന്തമാക്കിയത്. അര്‍മേനിയയ്‌ക്കെതിരായ മത്സരത്തിലെ ആദ്യ ഗോള്‍ ടാപ്പ് ഇന്‍ ആയിരുന്നെങ്കില്‍ രണ്ടാം ഗോള്‍ ഹാഫ് വോളിയില്‍ നിന്നെടുത്ത ബുള്ളറ്റ് ഷോട്ടായിരുന്നു. ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്നും മാത്രം 38 ഗോളുകള്‍ റൊണാള്‍ഡ് സ്വന്തമാക്കി. വെറും 48 മത്സരങ്ങളില്‍ നിന്നാണ് റോണോയുടെ നേട്ടം. 72 യോഗ്യതാ മത്സരങ്ങളില്‍ നിന്നും 38 ഗോളുകളാണ് ലയണല്‍ മെസ്സിക്കുള്ളത്. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ മത്സരങ്ങള്‍ അവസാനിച്ചതിനാല്‍ തന്നെ മെസ്സിക്ക് ഇനി റൊണോയെ മറികടക്കാനും സാധിക്കില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ നിന്നും 39 ഗോളുകള്‍ നേടിയിട്ടുള്ള ഗ്വാട്ടിമാലയുടെ കാര്‍ലോസ് ലൂയിസാണ് റോണോയ്ക്ക് മുന്നിലുള്ളത്.