ഖത്തർ ലോകകപ്പിലെ ഒന്നാം സെമിഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ് അർജൻ്റീന. കരുത്തരായ ക്രൊയേഷ്യയെ നേരിടുന്നതിന് മുൻപ് അർജൻ്റീന എങ്ങനെ കളിക്കുമെന്ന് വിശദീകരിക്കുകയാണ് അർജൻ്റീനൻ പരിശീലകൻ ലയണൽ സ്കലോണി.
തങ്ങളുടെ സംവിധാനത്തിൽ വിശ്വസിച്ചുകൊണ്ട് ക്രൊയേഷ്യയെ നേരിടുമെന്നും 2018ലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ എങ്ങനെ നേരിടണമെന്ന് വിശകലനം ചെയ്തുവെന്നും സ്കലോണി പറയുന്നു. അവസാന നാലിലെത്താൻ ഫേവറേറ്റുകളായിരുന്നില്ല ക്രൊയേഷ്യ. എന്നാൽ 2018ൻ്റെ ആവർത്തനമായി 2 പെനാൽട്ടി ഷൂട്ടൗട്ടും കടന്ന് അവർ സെമിയിലെത്തി. പല ശക്തരായ ടീമുകളെയും അവർ ബുദ്ധിമുട്ടിച്ചു. പ്രധാനകളിക്കാരെ പറ്റിയും അവരുടെ ശക്തി,ദൗർബല്യത്തെ പറ്റിയും ഞാൻ പരാമർശിക്കുന്നില്ല. സ്കലോണി പറഞ്ഞു.
ഞങ്ങൾ പിച്ചിൽ എല്ലാം നൽകാൻ ശ്രമിക്കും.ചിലപ്പോൾ ഭാഗ്യം നിങ്ങൾക്കൊപ്പമാകാം. മികച്ച പ്രകടനമുണ്ടെങ്കിൽ സെമി കടക്കാൻ സാധിക്കും. എന്നാൽ ഇത് ഫുട്ബോളാണ്. ചിലപ്പോൾ മികച്ച ടീം തന്നെ വിജയിക്കണമെന്നില്ല. സ്കലോണി പറഞ്ഞു. തൻ്റെ മുപ്പത്തിയേഴം വയസിലും മികച്ച പ്രകടനമാണ് ലൂക്കാ മോഡ്രിച്ച് കാഴ്ചവെയ്ക്കുന്നതെന്നും സ്കലോണി പറഞ്ഞു.