Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്ര നായകനായി ബെക്കാം ഹോളിവുഡില്‍‌; പടം തകര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ചരിത്ര നായകനായി ബെക്കാം ഹോളിവുഡില്‍‌; പടം തകര്‍ക്കുമെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍ , ശനി, 13 ജൂണ്‍ 2015 (14:33 IST)
ഫുട്‌ബോള്‍ ആരാധകര്‍ എന്നും മനസില്‍ താലോലിച്ച് കൂടെ കൊണ്ടു നടക്കുന്ന ഗ്ലാമര്‍ താരവും മുന്‍ ഇംഗ്‌ളണ്ട്‌ നായകനുമായ ഡേവിഡ്‌ ബെക്കാം ഹോളിവുഡിലേക്ക്‌ ചുവടു വെയ്‌ക്കുന്നു. ഗൈ റിച്ചി ഒരുക്കുന്ന ചരിത്രസിനിമ 'കിംഗ്‌ ആര്‍തര്‍' എന്ന ചിത്രം ബെക്കാമിന്റെ വെള്ളിത്തിര അരങ്ങേറ്റമായി മാറുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

കിംഗ്‌ ആര്‍തറില്‍ രു ചെറിയ വേഷത്തിലാണ്‌ ബെക്കാം അഭിനയിക്കുന്നത്. എന്നാല്‍ ചിത്രം ബെക്കാമിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഷൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഈ ചിത്രം അടുത്ത വര്‍ഷമായിരിക്കും ചിത്രം റിലീസ്‌ ചെയ്യുക.

ഒട്ടേറെ പരസ്യചിത്രങ്ങളില്‍ ഒന്നിച്ചിട്ടുള്ള ഗെയ്‌ റിച്ചിയുടെ നിര്‍ബ്ബന്ധപ്രകാരമാണ്‌ ബെക്കാം കാമറയ്‌ക്ക് മുന്നിലെത്തുന്നത്. നേരത്തേ എച്ച്‌ ആന്റ്‌ എമ്മിനും ബെക്കാമിന്റെ വിസ്‌ക്കിയായ ഹെയ്‌ഗ് വിസ്‌ക്കിക്ക്‌ വേണ്ടിയുള്ള ഷോര്‍ട്ട്‌ ഫിലിമിന്‌ വേണ്ടിയും ഇരുവരും ഒന്നിച്ചിട്ടുണ്ട്‌.

Share this Story:

Follow Webdunia malayalam