എല്‍ക്ലാസിക്കോ: മെസ്സിപ്പടയുടെ കുതിപ്പില്‍ തകര്‍ന്ന് തരിപ്പണമായി റയല്‍ മാഡ്രിഡ്
മെസ്സിപ്പടയുടെ കുതിപ്പ്; തകര്‍ന്ന് റയല്‍
Publish Date: Mon, 24 Apr 2017 (11:50 IST)
Updated Date: Mon, 24 Apr 2017 (11:53 IST)
സ്പാനിഷ് വമ്പന്‍മാരുടെ പോരാട്ടമായ എല്‍ക്ലാസിക്കോയില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മെസ്സിയും കൂട്ടരും റയല്‍ മാഡ്രിഡിനെ തകര്‍ത്തത്. മെസ്സിയുടെ ഇരട്ടഗോളും ഇവാന്‍ റാക്കിട്ടിച്ചിന്റെ ഗോളുമാണ് ബാഴ്‌സയ്ക്ക് ജയം നേടിക്കൊടുത്തത്. ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിലായിരുന്നു മെസ്സിയുടെ വിജയഗോള്‍.
നായകന്‍ സെര്‍ജിയോ റാമോസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതിനെ തുടര്‍ന്ന് പത്ത് പേരുമായാണ് റയല്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. കാസെമിറോ, ഹാമിഷ് റോഡ്രിഗസ് എന്നിവരായിരുന്നു റയലിന്റെ സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ, 33 മല്‍സരങ്ങളില്‍നിന്ന് 75 പോയിന്റുമായി ബാഴ്‌സ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായി. 75 പോയിന്റ് റയലിനുമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായത് അവര്‍ക്ക് വിനയായി.