Webdunia - Bharat's app for daily news and videos

Install App

അയാൾ ശ്രമിച്ചത് മുഴുവൻ നെതർലൻഡ്സിനെ വിജയിപ്പിക്കാൻ, റഫറിക്കെതിരെ എമിലിയാനോ മാർട്ടിനെസും

Webdunia
ശനി, 10 ഡിസം‌ബര്‍ 2022 (13:39 IST)
ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ അർജൻ്റീന- നെതർലൻഡ്സ് മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി ആൻ്റോണിയോ മറ്റേയുവിനെതിരെ രൂക്ഷവിമർശനവുമായി അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. എങ്ങനെയും നെതർലൻഡ്സിനെ കൊണ്ട് സമനില ഗോൾ അടിപ്പിക്കാനാണ് റഫറി ശ്രമിച്ചതെന്നും അയാളൊരു കഴിവുകെട്ടയാളാണെന്നും മാർട്ടിനെസ് മത്സരശേഷം പറഞ്ഞു.
 
കളിയുടെ ഭൂരിഭാഗവും ഞങ്ങൾ നന്നായി കളിച്ചു. 2-0 എണ്ണനിലയിൽ ലീഡെടുത്തതോടെ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലായി. അതിനിടെ വന്ന അപ്രതീക്ഷിത ഗോൾ എല്ലാം തകിടം മറിച്ചു. പെട്ടെന്നുള്ള ഫ്ലിക്ക് എനിക്ക് കാണാനായില്ല. അതിന് ശേഷമുള്ള റഫറിയുടെ തീരുമാനമെല്ലാം അവർക്ക് അനുകൂലമായിട്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് 10 മിനിട്ടാണ് മത്സരത്തിൽ അധികമായി നൽകിയത്.
 
അത് പോരാത്തതിന് ബോക്സിന് തൊട്ടുപുറത്ത് അനാവശ്യമായ ഫ്രീകിക്കുകൾ നൽകി. ഒന്നോ രണ്ടോ തവണയല്ല മൂന്ന് വട്ടം. അവരെ എങ്ങനെയും ഗോൾ അടുപ്പിക്കുക എന്നതായിയിരുന്നു അയാളുടെ ലക്ഷ്യം. ലോകകപ്പിൽ അയാളെപോലുള്ള റഫറിമാരെയല്ല വേണ്ടത്. എമിലിയാനോ പറഞ്ഞു. നേരത്തെ അർജൻ്റീനൻ നായകൻ ലയണൽ മെസ്സിയും റഫറിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !

Sunrisers Hyderabad: ഹൈദരബാദ് പ്ലേ ഓഫില്‍; ഇനി അറിയേണ്ടത് ആരാകും നാലാമന്‍ !

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

അടുത്ത ലേഖനം
Show comments