ആരാധകര്‍ ഞെട്ടി; ചെല്‍സിയെ ക്രിസ്റ്റൽ പാലസ് അട്ടിമറിച്ചു
ചെൽസിയുടെ കുതിപ്പിന് ക്രിസ്റ്റൽ പാലസിന്‍റെ പൂട്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് അപ്രതീക്ഷിത തോല്‍വി. ക്രിസ്റ്റൽ പാലസിനോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ചെൽസി തോൽവി വഴങ്ങിയത്.
പരാജയപ്പെട്ടെങ്കിലും 69 പോയിന്‍റുമായി ചെൽസി പോയിന്‍റ് പട്ടികയിൽ ഒന്നാമത് തുടരുകയാണ്.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സെക് ഫാബ്രിഗസിലൂടെ മുന്നിലെത്തിയ ചെൽസിയെ വിൽഫ്രഡ് സാഹ, ക്രിസ്റ്റ്യൻ ബെന്‍റെക്കെ എന്നിവരിലൂടെ പാലസ് ഞെട്ടിച്ചു. ആദ്യ 11 മിനിറ്റിനുള്ളിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്.