Publish Date: Fri, 29 May 2020 (18:46 IST)
Updated Date: Fri, 29 May 2020 (18:48 IST)
കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ ജൂൺ പതിനേഴ് മുതൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്.ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലും ഷെഫീൽഡ് യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിലായിരിക്കും ആദ്യ മത്സരങ്ങളെന്നാണ് സൂചന.
വ്യാഴാഴ്ച്ച നടന്ന വീഡിയോ കോൺഫറൻസിൽ 20 ക്ലബ്ബുകൾ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ സമ്മതം അറിയിച്ചതോടെയാണ് പ്രീമിയർ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞാഴ്‌ച തന്നെ ഇപിഎല്ലിലെ പല ക്ലബുകളിലേയും താരങ്ങൾ പരിശീലനം ആരംഭിച്ചിരുന്നു.ടെലിവിഷൻ സംപ്രേക്ഷണം, വേദി എന്നിവ സംബന്ധിച്ച് ഇനിയും ചർച്ച നടക്കേണ്ടതുണ്ട്.നേരത്തെ ബുണ്ടസ്‌ലിഗ മത്സരങ്ങൾ അടച്ചിട്ട ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പുനരാരംഭിച്ചിരുന്നു.