Webdunia - Bharat's app for daily news and videos

Install App

ഡെൻമാർക്കിനായി ആരവമുയർത്താൻ ഇനി ‌ഞാനുമുണ്ടാകും, ആശുപത്രിയിൽ നിന്നും സെൽഫി പങ്കുവെച്ച് എറിക്‌സൺ

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (16:58 IST)
ആശുപത്രിയിൽ നിന്നുള്ള തന്റെ ആദ്യ ചിത്രം പങ്കുവെച്ച് ഡെൻമാർക്ക് താരം ക്രിസ്റ്റിയൻ എറിക്‌സൺ. യൂറോകപ്പ് ഫുട്‌ബോളിൽ ഫിൻലന്റിന് എതിരായ മത്സരത്തിനിടെ എറിക്സൺ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയും തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച നിങ്ങളുടെ സന്ദേശങ്ങൾക്ക് നന്ദി. ഞാനും എന്റെ കുടുംബവും ആ സന്ദേശങ്ങളെയെല്ലാം വിലമതിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാൻ സുഖമായിരിക്കുന്നു. ആശുപത്രിയിൽ ഇനിയും പരിശോധനകൾക്ക് വിധേയനാകാനുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ഡെൻമാർക്കിനായി ആരവമുയർത്താൻ ഞാനുമുണ്ടാകും എറിക്‌സൺ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Christian Eriksen (@chriseriksen8)

യൂറോകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഫിൻലന്റിനെതിരേ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് എറിക്സൺ കുഴഞ്ഞുവീണത്. ഫുട്ബോൾ ലോകം ഒന്നാകെ ഭയന്നുപോയ നിമിഷങ്ങളാണ് പിന്നീട് അവിടെ നടന്നത്. താരം അപകടനില തരണം ചെയ്തതിന് ശേഷം പുനരാരംഭിച്ച മത്സരത്തിൽ ഫിൻലന്റ് വിജയിച്ചു. ഹൃദയാഘാതമാണ് താരത്തിനുണ്ടായതെന്നും 13 മിനിറ്റ് സിപിആർ നൽകിയതിന് ശേഷമാണ് എറിക്സണെ തിരികെ കിട്ടിയതെന്നും ഡെൻമാർക്ക് ടീം ഡോക്ടർ പിന്നീട് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Yashasvi Jaiswal- Ajinkya Rahane: 2022ലെ പ്രശ്നങ്ങൾ തുടങ്ങി, ഡ്രസിങ്ങ് റൂമിലേക്ക് പോകാൻ രഹാനെ പറഞ്ഞതിൽ തുടക്കം,കുറ്റപ്പെടുത്തിയത് ഇഷ്ടമായില്ല രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടിത്തെറിപ്പിച്ചു

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടും പന്ത് തട്ടിയേക്കും

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

അടുത്ത ലേഖനം
Show comments