Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2022-23 സീസണിലെ മികച്ച താരമായി എർലിങ് ഹാലൻഡ്

Webdunia
ഞായര്‍, 28 മെയ് 2023 (15:42 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിലെ മികച്ച താരമായി എര്‍ലിങ് ഹാലന്‍ഡിനെ തിരെഞ്ഞെടുത്തു.പ്രീമിയര്‍ ലീഗിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും 22കാരനായ ഹാലന്‍ഡിനാണ്. തന്റെ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ സീസണിലാണ് ഹാലന്‍ഡിന്റെ നേട്ടം. ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് താരം പ്രീമിയര്‍ ലീഗിലെത്തിയത്.
 
ജര്‍മന്‍ ലീഗില്‍ തിളങ്ങിയ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരാജയമാകുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തിയെങ്കിലും പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ സീസണില്‍ കളിച്ച 35 മത്സരങ്ങളില്‍ നിന്നും 36 ഗോളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഹാലന്‍ഡിന് സ്വന്തമായി. 36 ഗോളുകള്‍ക്ക് പുറമെ 8 അസിസ്റ്റുകളും ഈ സീസണില്‍ ഹാലന്‍ഡിന്റെ പേരിലുണ്ട്. ഇത് തുടര്‍ച്ചയായ നാലാം സീസണിലാണ് മികച്ച താരത്തിനുള്ള പുരസ്‌കാരം സിറ്റിയിലേക്കെത്തുന്നത്. 2019-20,2021-22 സീസണുകളില്‍ കെവിന്‍ ഡിബ്ര്യൂയ്‌നെയും 2020-21 സീസണില്‍ റൂബന്‍ ഡയസുമാണ് പുരസ്‌കാരം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

ഞങ്ങളുടെ പിന്തുണയുണ്ട്, അഭിനന്ദനങ്ങൾ, ആർസിബിയുടെ പുതിയ നായകന് കോലിയുടെ ആദ്യസന്ദേശം

ഞാനത്രയ്ക്കായിട്ടില്ല, എന്നെ കിംഗ് എന്ന് വിളിക്കരുത്: പാക് മാധ്യമങ്ങളോട് ബാബർ അസം

ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ രാഹുലാണ്, ഒരാളെയല്ലെ കളിപ്പിക്കാനാകു: ഗൗതം ഗംഭീർ

നീ ഇപ്പോ എന്താ കാണിച്ചേ, ബ്രീറ്റ്സ്കിയുടെ ബാറ്റ് വീശൽ ഇഷ്ടമായില്ല, വഴിമുടക്കി ഷഹീൻ അഫ്രീദി, വാക്പോര്

അടുത്ത ലേഖനം
Show comments