Webdunia - Bharat's app for daily news and videos

Install App

യൂറോയിൽ ഇന്ന് തീ പാറുന്ന പോരാട്ടം, ബെൽജിയം നേരിടുന്നത് റൊണാൾഡോയുടെ പോർച്ചുഗലിനെ

Webdunia
ഞായര്‍, 27 ജൂണ്‍ 2021 (10:59 IST)
യൂറോകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇറ്റലിയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. ടൂർണമെന്റിലെ ഗ്ലാമർ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ നേരിടും. രാത്രി 12:30നാണ് യൂറോയിലെ ഗ്ലാമർ പോരാട്ടം.
 
പോർച്ചുഗലിനെതിരെ 32 വർഷമായുള്ള വിജയത്തിനുള്ള കാത്തിരിപ്പിന് വിരാമമിടാനാണ്  ഇന്ന് ബെൽജിയം കളത്തിലിറങ്ങുന്നത്. അതേസമയം ഒരു ഗോൾ കൂടി നേടാനായാ‌ൽ അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിൽ മുന്നിലെത്താൻ പോർച്ചുഗലിന്റെ സൂപ്പർ താരം റൊണാൾഡോയ്ക്ക് സാധിക്കും. 2020ലെ വേഫ നേഷൻസ് കപ്പ് മത്സരത്തിൽ ഇംഗണ്ടിനോട് തോറ്റതിൽ പിന്നെ ബെൽജിയം പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ല. അതേസമയം മരണഗ്രൂപ്പിൽ അവസാനനിമിഷം വരെ പോരാടിയാണ് പോർച്ചുഗൽ ക്വാർട്ടർ യോഗ്യത നേടിയിരിക്കുന്നത്. അവസാനം നടന്ന അഞ്ച് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് പോർച്ചുഗലിന് വിജയിക്കാനായത്.
 
കെവിന്‍ ഡിബ്രുയിനും റൊമേലു ലുക്കാക്കുവിനുമൊപ്പം ഏഡന്‍ ഹസാർഡിനെയും റോബർട്ടോ മാർട്ടിനസും നയിക്കുന്ന ശക്തമായ ബെൽജിയൻ നിരയ്‌ക്കെതിരെ കടുപ്പമേറിയ മത്സരമായിരിക്കും പോർച്ചുഗലിനെ കാത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

132 സ്പീഡിലാണ് എറിയുന്നതെങ്കിൽ ഷമിയേക്കാൾ നല്ലത് ഭുവനേശ്വരാണ്, വിമർശനവുമായി മുൻ ഇന്ത്യൻ താരം

ക്രിസ്റ്റ്യാനോ സൗദിയിൽ തുടരും, അൽ നസ്റുമായുള്ള കരാർ നീട്ടാം തീരുമാനിച്ചതായി റിപ്പോർട്ട്

റൂട്ട്, സ്മിത്ത്, രോഹിത്, ഇപ്പോൾ വില്ലിച്ചായനും ഫോമിൽ, ഇനി ഊഴം കോലിയുടേത്?

കോലിയും രോഹിത്തും രഞ്ജിയില്‍ ഫ്‌ളോപ്പ്; വിട്ടുകൊടുക്കാതെ രഹാനെ, 200-ാം മത്സരത്തില്‍ മിന്നും സെഞ്ചുറി

ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നേടാനാകും, എന്നാൽ രോഹിത്തും കോലിയും വിചാരിക്കണം: മുത്തയ്യ മുരളീധരൻ

അടുത്ത ലേഖനം
Show comments