Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍പ്പോ യൂറോ...ഇനി ഫുട്‌ബോള്‍ ആരവം, ആദ്യ മത്സരം ഇന്ന്

ആര്‍പ്പോ യൂറോ...ഇനി ഫുട്‌ബോള്‍ ആരവം, ആദ്യ മത്സരം ഇന്ന്
, വെള്ളി, 11 ജൂണ്‍ 2021 (08:29 IST)
യൂറോ കപ്പ് 2020 ന് ഇന്ന് കിക്കോഫ്. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് ആദ്യ മത്സരം. കിക്കോഫ് മത്സരത്തില്‍ തുര്‍ക്കിയാണ് ഇറ്റലിയുടെ എതിരാളികള്‍. 24 ടീമുകള്‍ അണിനിരക്കുന്ന വാശിയേറിയ പോരാട്ടം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടക്കുക. 
 
ഇറ്റലി, തുര്‍ക്കി, സ്വിറ്റ്‌സര്‍ലാന്‍ഡ്, വെയ്ല്‍സ് എന്നിവരാണ് ഗ്രൂപ്പ് 'എ'യിലെ ടീമുകള്‍. 
 
ബെല്‍ജിയം, റഷ്യ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നീ ടീമുകള്‍ ഗ്രൂപ്പ് 'ബി'യില്‍. 
 
നെതര്‍ലാന്‍ഡ്, ആസ്ട്രിയ, ഉക്രെയ്ന്‍, നോര്‍ത് മക്കദോനിയ എന്നീ ടീമുകള്‍ അടങ്ങുന്നതാണ് ഗ്രൂപ്പ് 'സി'. 
 
ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്‌കോട്ട്‌ലന്‍ഡ്, ചെക്ക് റിപ്പബ്ലിക് എന്നീ ടീമുകള്‍ ആണ് 'ഡി' ഗ്രൂപ്പില്‍ ഉള്ളത്. 
 
സ്‌പെയിന്‍, സ്വീഡന്‍, പോളണ്ട്, സ്ലോവാക്യ എന്നിവര്‍ ഗ്രൂപ്പ് 'ഇ'യില്‍. 
 
ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി എന്നീ വമ്പന്‍മാര്‍ക്കൊപ്പം ഹഗ്രി കൂടി ഉള്ളതാണ് ഗ്രൂപ്പ് 'എഫ്'.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ഒരു കാര്യത്തിൽ കോലിയേക്കാൾ കേമൻ രോഹിത് തന്നെ, മുൻ പാക് സ്പിന്നർ പറയുന്നു