Select Your Language

Notifications

webdunia
webdunia
webdunia
webdunia

Euro Cup 2024: യൂറോപ്പിലെ രാജക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, ഇനി ഫുട്ബോൾ ലഹരിയുടെ നാളുകൾ

Euro 24, Football

അഭിറാം മനോഹർ

, വെള്ളി, 14 ജൂണ്‍ 2024 (14:38 IST)
Euro 24, Football
യൂറോപ്പിലെ ഫുട്‌ബോള്‍ വമ്പനാരാണെന്ന് കണ്ടെത്താനുള്ള യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ജര്‍മനി ആതിഥ്യം വഹിക്കുന്ന യൂറോകപ്പിലെ ആദ്യ മത്സരം ജര്‍മനിയും സ്‌കോട്ട്ലന്‍ഡും തമ്മിലാണ്. ഇന്ന് രാത്രി 12:30ന് നടക്കുന്ന മത്സരം സോണി സ്‌പോര്‍ട്‌സിലും സോണി ലൈവിലും തത്സമയം കാണാനാകും. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഇത്തവണ യൂറോകപ്പില്‍ ഏറ്റുമുട്ടുന്നത്.
 
ആതിഥേയരായ ജര്‍മനി,സ്‌കോട്ട്ലന്‍ഡ്,ഹംഗറി,സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി,സ്‌പെയിന്‍,ക്രൊയേഷ്യ,അല്‍ബേനിയ എന്നിവര്‍ ഏറ്റുമുട്ടൂം. സ്ലോവാനിയ,സെര്‍ബിയ,ഡെന്മാര്‍ക്ക്,ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് സിയിലുള്ളത്. ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്‌സ്,ഫ്രാന്‍സ്,ഓസ്ട്രിയ,പോളണ്ട് എന്നിവരാണുള്ളത്.
 
ഗ്രൂപ്പ് ഇ യില്‍ റൊമാനിയ,ബെല്‍ജിയം,സ്ലോവാക്കിയ,ഉക്രെയ്ന്‍ എന്നീ ടീമുകളാണുള്ളത്  ചെക്ക് റിപ്പബ്ലിക്,തുര്‍ക്കി,ജോര്‍ജിയ,പോര്‍ച്ചുഗല്‍ എന്നിവരാണ് ഗ്രൂപ്പ് എഫിലുള്ളത്. ജര്‍മനിക്കായി ടോണി ക്രൂസിന്റെയും പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അവസാന യൂറോ കപ്പാണിത്. ക്രൊയേഷ്യന്‍ നായകനായ ലൂക്കാ മോഡ്രിച്ചും മറ്റൊരു യൂറോകപ്പില്‍ ഇനി കളിക്കുമോ എന്നത് ഉറപ്പില്ല. ഉദ്ഘാടന ദിവസമായ ഇന്ന് ഒരു മത്സരം മാത്രമാണുള്ളത്. നാളെ മുതല്‍ എല്ലാ ദിവസവും മൂന്ന് വീതം മത്സരങ്ങളുണ്ടാകും.വൈകീട്ട് 6:30, 9:30, രാത്രി 12:30 എന്നീ സമയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമാനുമായുള്ള നിർണായക മത്സരം വെറും 19 പന്തിൽ തീർത്ത് ഇംഗ്ലണ്ട്, ടി20 ലോകകപ്പിൽ പുത്തൻ റെക്കോർഡ്