Webdunia - Bharat's app for daily news and videos

Install App

യൂറോ കപ്പ് മത്സരങ്ങള്‍ തത്സമയം കാണാന്‍ എന്ത് ചെയ്യണം?

Webdunia
വെള്ളി, 11 ജൂണ്‍ 2021 (10:05 IST)
24 ടീമുകള്‍ ഏറ്റുമുട്ടുന്ന വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് യൂറോ കപ്പ് കിക്കോഫ്. ആദ്യ മത്സരത്തില്‍ ഇറ്റലിക്കെതിരെ തുര്‍ക്കി കളത്തിലിറങ്ങും. 
 
സോണി പിച്ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിനാണ് (SPSN) ഇന്ത്യയില്‍ യൂറോ കപ്പിന്റെ സംപ്രേഷണാവകാശം. സോണി ടെന്‍ 2, സോണി ടെന്‍ 3 എന്നീ ചാനലുകളില്‍ മത്സരം തത്സമയം കാണാം. സോണി ലൈവ് (Sony Liv), ജിയോ ടിവി (Jio TV) എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മത്സരം തത്സമയം കാണാം. സോണി സിക്‌സ് ചാനലില്‍ മലയാളം കമന്ററിയോടെ തത്സമയം മത്സരങ്ങള്‍ കാണാം. 

യൂറോ കപ്പ് ഗ്രൂപ്പുകള്‍, ടീമുകള്‍

ഇറ്റലി, തുര്‍ക്കി, സ്വിറ്റ്‌സര്‍ലാന്‍ഡ്, വെയ്ല്‍സ് എന്നിവരാണ് ഗ്രൂപ്പ് 'എ'യിലെ ടീമുകള്‍. 
 
ബെല്‍ജിയം, റഷ്യ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നീ ടീമുകള്‍ ഗ്രൂപ്പ് 'ബി'യില്‍. 
 
നെതര്‍ലാന്‍ഡ്, ആസ്ട്രിയ, ഉക്രെയ്ന്‍, നോര്‍ത് മക്കദോനിയ എന്നീ ടീമുകള്‍ അടങ്ങുന്നതാണ് ഗ്രൂപ്പ് 'സി'. 
 
ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്‌കോട്ട്‌ലന്‍ഡ്, ചെക്ക് റിപ്പബ്ലിക് എന്നീ ടീമുകള്‍ ആണ് 'ഡി' ഗ്രൂപ്പില്‍ ഉള്ളത്. 
 
സ്‌പെയിന്‍, സ്വീഡന്‍, പോളണ്ട്, സ്ലോവാക്യ എന്നിവര്‍ ഗ്രൂപ്പ് 'ഇ'യില്‍. 
 
ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി എന്നീ വമ്പന്‍മാര്‍ക്കൊപ്പം ഹഗ്രി കൂടി ഉള്ളതാണ് ഗ്രൂപ്പ് 'എഫ്'.  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: നിങ്ങളെന്തിനാണ് ഇങ്ങനെ സൗഹൃദം കാണിക്കുന്നതെന്ന് മക്കല്ലം ചോദിച്ചു, മൂന്നാം ദിവസം നടന്ന സംഭവമാണ് കളി മാറ്റിയത്: ഹാരി ബ്രൂക്ക്

മോനെ പൃഥ്വി, കണ്ട് പഠിയെടാ...സർഫറാസ് ഖാനെ പോലെ ഫിറ്റാകാൻ ഉപദേശിച്ച് കെവിൻ പീറ്റേഴ്സൺ

ഇന്ത്യയാണ് പിന്മാറിയത്, പോയൻ്റ് പങ്കുവെയ്ക്കാനാവില്ലെന്ന് പാകിസ്ഥാൻ: ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് പ്രതിസന്ധിയിൽ

ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റിംഗ് കണ്ട് ഇന്ത്യ ഭയന്നു, ലോർഡ്സിലെ വിജയം ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകും: ഹാരി ബ്രൂക്ക്

8 വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി ലിയാം ഡോസൺ, നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments