Webdunia - Bharat's app for daily news and videos

Install App

ബെംഗളൂരു എഫ്‌സിയുമായി ചേര്‍ന്ന് എഫ്13 അക്കാദമി കേരളത്തില്‍ കോച്ച്‌സ് ക്ലിനിക് സംഘടിപ്പിക്കുന്നു

ഫെബ്രുവരി 16ന് കതിരൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ബെംഗളൂരു എഫ്‌സി അക്കാദമിയിലെ വിദേശ പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്

Jeeva
ബുധന്‍, 5 ഫെബ്രുവരി 2025 (10:05 IST)
രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ ബെംഗളൂരു എഫ്‌സിയോടൊപ്പം ചേര്‍ന്ന് കോച്ച്‌സ് ക്ലിനിക് സംഘടിപ്പിക്കാന്‍ എഫ്13 അക്കാദമി. കായിക രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് പരിശീലനത്തിന്റെ ഗുണ നിലവാരം ഉയര്‍ത്തുന്നതിനും കേരളത്തില്‍ കൂടുതല്‍ പ്രെഫഷണല്‍ ഫുട്‌ബോള്‍ പരിശീലകരെ വളര്‍ത്തിയെടുക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
 
ഫെബ്രുവരി 16ന് കതിരൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ബെംഗളൂരു എഫ്‌സി അക്കാദമിയിലെ വിദേശ പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്. 
 
ഫുട്‌ബോള്‍ ട്യൂട്ടറിംഗ് ടെക്‌നിക്കുകളും ഫുട്‌ബോളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ഗ്രാസ് റൂട്ട് തലത്തില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള വിപുലമായ പരിശീലന രീതികളെക്കുറിച്ചും കോച്ച്‌സ് ക്ലിനിക്കില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. 
 
ബെംഗളൂരു എഫ്‌സി യൂത്ത് ഡെവലപ്‌മെന്റ് തലവന്‍ ജേസണ്‍ വിത്തെ, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കണ്‍സള്‍ട്ടന്റ് ഷെല്‍സ്റ്റന്‍ പിന്റോ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും +91 95353 04310 എന്ന നമ്പറില്‍ ബന്ധപ്പെടുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രസ്സിംഗ് റൂമിലിരുന്ന് കളികാണുന്ന അനുഭവം വേറെയാണ്, ഓരോ നിമിഷവും ടെൻഷനടിച്ചാണ് കണ്ടത്: സൂര്യകുമാർ യാദവ്

കിരീടം തരാം പക്ഷേ കണ്ടീഷനുണ്ട്, ഏഷ്യാകപ്പ് ട്രോഫി വിവാദത്തിൽ പുത്തൻ ട്വിസ്റ്റ്

വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ തന്നെ കൈയ്യോടെ പിടികൂടി, ചഹൽ ചതിച്ചെന്ന് ധനശ്രീ വർമയുടെ വെളിപ്പെടുത്തൽ

ഗില്ലിനെ കൊണ്ടുവന്നിട്ട് എന്തുണ്ടായി?, സഞ്ജുവിനെ ഓപ്പണിങ്ങിൽ തിരിച്ചെത്തിക്കണമെന്ന് ശശി തരൂർ

എന്റെ കാലിനിട്ട് ഒരു പണി തന്നാണ് വിരമിക്കുന്നത്, ക്രിസ് വോക്‌സിന്റെ വിരമിക്കലില്‍ ചിരി പടര്‍ത്തി റിഷഭ് പന്ത്

അടുത്ത ലേഖനം
Show comments