ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍: സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് തോല്‍വി
ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് നാണംകെട്ട തോല്‍വി.
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് നാണംകെട്ട തോല്‍വി. പാരീസ് സാന്‍ ഷെയര്‍മയിനോടാണ് ബാഴ്സ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയത്. പാര്‍ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ മെസി, സുവാരസ്, നെയ്മര്‍ ത്രയത്തെ പിടിച്ചു കെട്ടിയായിരുന്നു പിഎസ്ജിയുടെ തകര്‍പ്പന്‍ ജയം.
പിഎസ്ജിക്ക് വേണ്ടി ഏയ്ഞ്ചല്‍ ഡി മരിയ(18,55) ഇരട്ട ഗോളും ജൂലിയന്‍ ഡക്സ്ലര്‍(40), എഡിന്‍സണ്‍ കവാനി(71) എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. 18-ാം മിനിറ്റില്‍ ഡി മരിയയിലൂടെ അക്കൗണ്ട് തുറന്ന പിഎസ്ജി എല്ലാനിലയിലും ബാഴ്സയെ തളച്ചു. രണ്ടാം പാദത്തിലും മികച്ച കളി പുറത്തെടുക്കുകയാണെങ്കില്‍ പിഎസ്ജിക്ക് ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാം. കഴിഞ്ഞ നാലു സീസണായി ഫ്രഞ്ച് ചാമ്പ്യന്മാര്‍ക്ക് ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ സാധിച്ചിട്ടില്ല.