2022ൽ ഖത്തറിൽ വച്ചു നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്കും മത്സരിക്കാൻ അവസരം ലഭിച്ചേക്കും. ഖത്തൽ ലോകകപ്പിൽ 48 ടീമുകൾക്ക് മത്സരിക്കാൻ അവസരം നൽകും എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയത്.
അടുത്ത മാസം നടക്കുന്ന ഫിഫ സംയുക്ത സമ്മേളനത്തിൽ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്നും 48 ആക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും എന്ന് ഫിഫ പ്രസിഡന്റ് വ്യക്തമാക്കി.
2026ൽ കാനഡ മെക്‌സിക്കോ അമേരിക്ക എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിലാവും ഈ പരിഷ്കരണം കൊണ്ടുവരിക എന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. അടുത്ത ലോകകപ്പിൽ പുതിയ പരിഷ്കരണം നടപ്പിലാക്കിയാൽ നിലവിൽ ഏഷ്യൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് ലോകകപ്പിൽ പന്തുതട്ടാനായേക്കും.