ഫിഫ ദ ബെസ്റ്റ് ആരൊക്കെയെന്ന് തിങ്കളാഴ്ചയറിയാം; അവസാന മൂന്നിൽ റൊണാൾഡോയും സലായും, മോഡ്രിച്ചും

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (15:12 IST)
ലണ്ടന്‍: ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോളർ ആരെന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ ഇന്ന് രാത്രി പ്രഖ്യാപിക്കും. ഇന്ത്യൻ സമയം 10.30 ന്  ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.
 
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്‌, ലിവര്‍പൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സല എന്നിവരാണ് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനായി അവസാന മൂന്നില്‍ ഇടം  കണ്ടെത്തിയിരിക്കുന്നത്. 12 വര്‍ഷങ്ങൾക്ക് ശേഷം ഇതാദ്യമായി ലയണല്‍ മെസ്സിക്ക് അവസാന മൂന്നില്‍ ഇടം കണ്ടെത്താതെ പോകുന്നത്.
 
റയലിന്റെ ബെല്‍ജിയന്‍ താരം തിബോ കുര്‍ട്ട്വോ, ഫ്രാന്‍സിനെ ലോകകപ്പ് വിജയത്തിത്തിൽ നിർണായക പങ്ക് വഹിച്ച ഹ്യൂഗോ ലോറിസ്, ലെസ്റ്റര്‍ സിറ്റിയുടെ ഡാനിഷ് താരം കാസ്പര്‍ ഷ്മീഷെല്‍ എന്നിവരാണ്. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരത്തിനായി അവസാന മൂന്നിൽ എത്തിയിരിക്കുന്നത്. 
 
മികച്ച പരിശീലകനുള്ള പുരസ്കാരത്തിന് സ്ലാട്ട്‌കോ ഡാലിച്ച്‌, ദിദിയര്‍ ദെഷാംപ്‌സ്, സിനദിന്‍ സിദാന്‍ എന്നിവരാണ് അവസാന പരിഗണനയിൽ. മികച്ച വനിതാ താരം, പരിശീലക, മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ്, ഫെയര്‍പ്ലേ അവാര്‍ഡ്, ഫാന്‍ അവാര്‍ഡ് എന്നീ പുരസ്കാര ജേതക്കളെയും ഇന്നുതന്നെ  അറിയാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments