Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടാറ്റു പതിച്ച് കളിക്കാനിറങ്ങരുത്, ഫുട്‌ബോൾ താരങ്ങളോട് ചൈനീസ് ഭരണകൂടം

ടാറ്റു പതിച്ച് കളിക്കാനിറങ്ങരുത്, ഫുട്‌ബോൾ താരങ്ങളോട് ചൈനീസ് ഭരണകൂടം
, വെള്ളി, 31 ഡിസം‌ബര്‍ 2021 (14:59 IST)
ഫുട്ബോൾ താരങ്ങൾ ശരീരത്തിൽ ടാറ്റൂ പതിക്കുന്നതിന് വിലക്കേർപ്പെടുത്തി ചൈന. നിർദേശം ലംഘിച്ച് ടാറ്റു പതിക്കുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.
 
നിലവിൽ ദേശീയ ടീമിൽ ക‌ളിക്കുന്ന താരങ്ങളിൽ ആരെങ്കിലും ടാറ്റു പതിച്ചിട്ടുണ്ടെങ്കിലും അത് മായ്‌ച്ച് കളയുകയോ അല്ലെങ്കിൽ കളിക്കാനിറങ്ങുമ്പോൾ ഫുൾസ്ലീവ് ജേഴ്‌സി ഇട്ടോ, ബാൻഡേജ് ഒട്ടിച്ചോ അത് മറയ്ക്കണമെന്നും നിർദേശത്തിൽ പറയുന്നു. ജനറൽ അഡ്‌മിനിസ്ട്രേഷൻ ഓഫ് സ്പോർട്‌ ഓഫ് ചൈനയാണ് ഉത്തരവ് ഇറക്കിയത്. 
 
നിബന്ധന ജൂനിയർ മുതൽ എല്ലാ പ്രായത്തിലുള്ള ദേശീയ ടീമുകൾക്കും ബാധകമാണ്. ഇതോടെ ‌‌പുതിയതായി ടാറ്റു പതിക്കാൻ താരങ്ങൾക്ക് അവകാശമില്ല. ഈ ഉത്തരവ് ഇറങ്ങും മുൻപ് ടാറ്റു പതിച്ചവർ അത് മായ്‌ച്ച് കളയണം. മായ്‌ച്ചു കളയാൻ താത്‌പര്യമില്ലാത്തവർ പരിശീലന സമയത്തും ടാറ്റു മറച്ച് വേണം കളിക്കാനെന്നും ഉത്തരവിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസീസ് താരം സ്മിത്ത് ലിഫ്റ്റില്‍ കുടുങ്ങി; പുറത്തിറങ്ങിയത് ഒരു മണിക്കൂറിന് ശേഷം, ലിഫ്റ്റില്‍ കുടുങ്ങിയ കൂട്ടുകാരന് ചോക്ലേറ്റ് നല്‍കി ലബുഷെയ്ന്‍ (വീഡിയോ)