മുന്‍ ഭാര്യയുടെ പാരാതി: റോബര്‍ട്ടോ കാര്‍ലോസിന് തടവ് ശിക്ഷ വിധിച്ചു
മുന്‍ ഭാര്യയുടെ പാരാതി: റോബര്‍ട്ടോ കാര്‍ലോസിന് തടവ് ശിക്ഷ വിധിച്ചു
മുന്‍ ഭാര്യയുടെ പാരാതിയെത്തുടര്‍ന്ന് മുന്‍ ബ്രസീലിയന്‍ ഫുടബോള്‍ താരം റോബര്‍ട്ടോ കാര്‍ലോസിന് ജയില്‍ ശിക്ഷ. മുന്‍ ഭാര്യ ബാര്‍ബറ തേളറിലുള്ള മക്കള്‍ക്ക് ജീവനാംശം നല്‍കാത്തതിനാലാണ് റിയോ ഡി ജനീറോയിലെ ഇറ്റാപൂര്‍ണ കുടുംബകോടതിയാണ് താരത്തിനെതിരേ ശിക്ഷ വിധിച്ചത്.
തേളറിലുള്ള രണ്ട് കുട്ടികള്‍ക്ക് റോബര്‍ട്ടോ കാര്‍ലോസ് ജീവനാംശം നല്‍കുന്നില്ല എന്നാണ് പരാതി. 20,000 ഡോളര്‍ നല്‍കാന്‍ താരം മടികാണിച്ചുവെന്നുമാണ് ആരോപണം.
ആവശ്യപ്പെട്ട പണം പലതവണകളായി മക്കള്‍ക്ക് നല്‍കാമെന്ന കാര്‍ലോസിന്റെ വാദം തള്ളിയതായി ജഡ്ജി മയാനെ ഡെ കാസ്‌ട്രോ വ്യക്തമാക്കി. അതേസമയം, കാര്‍ലോസിന് ജയിലില്‍ പോകേണ്ടതില്ലാത്ത വിധത്തില്‍ വിഷയം പരിഹരിക്കുമെന്ന് അഭിഭാഷകന്‍ ഫെര്‍ണാണ്ടോ പിറ്റ്‌നര്‍ പറഞ്ഞു.
പല വിവാഹ ബന്ധങ്ങളിലായി ഒമ്പത് കുട്ടികളുടെ പിതാവാണ് കാര്‍ലോസ്.