Webdunia - Bharat's app for daily news and videos

Install App

റഷ്യയില്‍ ഇറ്റലിയില്ലാത്ത ലോകകപ്പ്; ആ​രാ​ധ​ക​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നുവെന്ന് ബ​ഫ​ണ്‍ - സൂപ്പര്‍ താരം ബൂ​ട്ട​ഴി​ച്ചു

റഷ്യയില്‍ ഇറ്റലിയില്ലാത്ത ലോകകപ്പ്; ആ​രാ​ധ​ക​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നുവെന്ന് ബ​ഫ​ണ്‍ - സൂപ്പര്‍ താരം ബൂ​ട്ട​ഴി​ച്ചു

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (13:50 IST)
റഷ്യന്‍ ലോകകപ്പിന് ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ഇറ്റലിയുടെ ഗോ​ള്‍​കീ​പ്പ​ര്‍ ജി​യാ​ന്‍ ലൂ​ജി ബ​ഫ​ണ്‍ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ച്ചു. മിലാനില്‍ നടന്ന യൂറോപ്യന്‍ മേഖലാ പ്ലേ ഓഫിന്റെ രണ്ടാം പാദത്തില്‍ സ്വീഡനോട് സമനിലയില്‍ കുടുങ്ങിയതോടെയാണ് ലോക ഫുട്‌ബോളിലെ വമ്പന്മാരായ അസൂറികളുടെ പ്രതീക്ഷറ്റത്.

ടീമിന്റെ പ്രകടനത്തില്‍ നിരാശയുണ്ടെന്നും ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നുവെന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് 39കാരനായ ബ​ഫ​ൺ പ​റ​ഞ്ഞു. 20 വ​ർ​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​നാ​ണ് ബ​ഫ​ൺ വി​രാ​മം കു​റി​ച്ച​ത്.

മഞ്ഞക്കാര്‍ഡുകളുടെ അതിപ്രസരം കണ്ട മല്‍സരത്തില്‍ സ്വീഡനോട് ഗോളടിക്കാന്‍ മറന്നാണ് ഇറ്റലിക്ക് വിനയായത്. ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ കടവുമായി ഇറങ്ങിയ അസൂറികള്‍ക്കായി ആരാധകര്‍ ആര്‍ത്തുവിളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഇതോടെ ഇരുപാദങ്ങളിലുമായി 1–0നു പിന്നിലായ ഇറ്റലി പുറത്തായി. ആദ്യപാദത്തിൽ സ്വീഡൻ 1-0ന് ജയിച്ചിരുന്നു.

ആറു പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പോകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

അടുത്ത ലേഖനം
Show comments