Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൊണാൾഡൊയും നെയ്‌മറും പോയിട്ടും കുലുങ്ങിയിട്ടില്ല, മെസിക്ക് വിട നൽകാൻ ലാ ലീഗ ഒരുങ്ങിയതായി ലീഗ് പ്രസിഡന്റ്

റൊണാൾഡൊയും നെയ്‌മറും പോയിട്ടും കുലുങ്ങിയിട്ടില്ല, മെസിക്ക് വിട നൽകാൻ ലാ ലീഗ ഒരുങ്ങിയതായി ലീഗ് പ്രസിഡന്റ്
, ബുധന്‍, 18 നവം‌ബര്‍ 2020 (16:21 IST)
മെസ്സി ലീഗ് വിടുന്ന തീരുമാനത്തിന് ലാ ലീഗ ഇണങ്ങി കഴിഞ്ഞുവെന്ന് ലാ ലീഗ പ്രസിഡന്റ് ജായിയർ തെബാസ്. മെസ്സി ലീഗിൽ തുടരുന്നത് തന്നെയാണ് ഞങ്ങൾക്ക് താൽപര്യം. എന്നാൽ ക്രിസ്റ്റിയാനോയും നെയ്‌മറും ലീഗ് വിട്ട ശേഷവും എന്തെങ്കിലും വ്യത്യാസം ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല. മെസ്സി ലീഗ് വിട്ടാലും അത് അങ്ങനെ തന്നെയായിരിക്കും.
 
അതിനിടെ മെസ്സിയെ സ്വന്തമാക്കാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിയെ തെബാസ് പരിഹസിച്ചു. നിലവിൽ ബാഴ്‌സയുമായുള്ള കരാർ 2021ൽ അവസാനിക്കുന്നതോടെ മെസ്സി ലീഗ് വിടുമെന്നാണ് റിപ്പോർട്ടുകൾ. മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകും എന്ന് തന്നെയാണ് സൂചനകൾ. ഇതിനായി മെസി സിറ്റിക്ക് മുൻപിൽ നിബന്ധനകൾ വെച്ചതായും റിപ്പോർട്ടുണ്ട്. അഗ്യൂറയേയും ഗാർഡിയോളയേയും സിറ്റി നിലനിർത്തണമെന്നാണ് മെസ്സിയുടെ ആവശ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ ലോകകപ്പ് ടീമിലും ആ താരം വേണം, യുവതാരത്തിന് പിന്തുണയുമായി വിവിഎസ് ലക്ഷ്‌മൺ