Webdunia - Bharat's app for daily news and videos

Install App

എനിക്ക് ഇവിടെ ഒരുപാട് കാലം കളിക്കണമെന്നുണ്ട്, അത്രമാത്രം ഞാൻ ടീമിനെ സ്നേഹിക്കുന്നു: അഡ്രിയാൻ ലൂണ

Webdunia
തിങ്കള്‍, 24 ജൂലൈ 2023 (19:53 IST)
ഐഎസ്എല്ലിലെ ഏറ്റവും ആരാധകരുള്ള ടീമെന്ന സ്ഥാനം സ്വന്തമായിട്ടും ഇതുവരെയും ഒരു ഐഎസ്എല്‍ കിരീടവും സ്വന്തമാക്കാന്‍ കേരളത്തിനായിട്ടില്ല. ഐഎസ്എല്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍ ടീമിന് വേണ്ടി പോരടിച്ച പല കളിക്കാരെയും നെഞ്ചോട് ചേര്‍ത്താണ് കേരളം സ്വീകരിച്ചിട്ടുള്ളത്. അതില്‍ തന്നെ ഏറ്റവും പ്രധാനിയായ താരമാണ് നിലവിലെ ബ്ലാസ്‌റ്റേഴ്‌സ് നായകനായ അഡ്രിയാന്‍ ലൂണ.രണ്ട് വര്‍ഷത്തെ കരാറില്‍ മെല്‍ബണ്‍ സിറ്റി എഫ് സിയില്‍ നിന്നും കേരള ബ്ലാസ്‌റ്റേഴിലെത്തിയ ലൂണയ്ക്കും ഏറ്റവും പ്രിയപ്പെട്ട ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ്.
 
കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തി 2 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എന്ന ക്ലബിനോടും ടീമിന്റെ ആരാധകരോടുമുള്ള സ്‌നേഹം അറിയിച്ചിരിക്കുകയാണ് അഡ്രിയാന്‍ ലൂണ.സാധ്യമായ കാലമത്രയും ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളിക്കാനാണ് ആഗ്രഹമെന്ന് ലൂണ പറയുന്നു. ടീമിനൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്തിയ പല താരങ്ങളൂം ക്ലബ് വിട്ടിട്ടും ലൂണ ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തന്നെയാണ്. മറ്റാരെ വിട്ടുകൊടുത്താലും ലൂണയെ വിട്ടുകൊടുക്കരുതെന്നാണ് ആരാധകരും ക്ലബ് അധികൃതരോട് പറയുന്നത്. ഈ സീസണില്‍ കേരളത്തിനായി കിരീടം സ്വന്തമാക്കാന്‍ ലൂണയ്ക്ക് സാധിക്കുമെന്ന് തന്നെ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. ഇതിനിടെയാണ് ക്ലബിനോടുള്ള തന്റെ ഇഷ്ടം ലൂണ പരസ്യമാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

Sanju Samson:വിമർശകർക്ക് വായടക്കാം, ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ഡിക്ക് വേണ്ടി മിന്നും സെഞ്ചുറിയുമായി സഞ്ജു

Shubman Gill: 'എല്ലാവരും കൂടി പൊക്കി തലയിലെടുത്ത് വെച്ചു'; അടുത്ത സച്ചിനോ കോലിയോ എന്ന് ചോദിച്ചവര്‍ തന്നെ ഇപ്പോള്‍ ഗില്ലിനെ പരിഹസിക്കുന്നു !

അടുത്ത ലേഖനം
Show comments