Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹസാർഡ് ശക്തനായി തന്നെ തിരിച്ചെത്തുമെന്ന് മാർട്ടിനെസ്

ഹസാർഡ് ശക്തനായി തന്നെ തിരിച്ചെത്തുമെന്ന് മാർട്ടിനെസ്
, തിങ്കള്‍, 20 ഏപ്രില്‍ 2020 (13:43 IST)
റയൽ മാഡ്രിഡിന്റെ ബെൽജിയൻ സൂപ്പർ താരം ഈഡൻ ഹസാർഡ് പരിക്കിൽ നിന്നും മുക്തനായി ശക്തമായി കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് ബെൽജിയം ദേശീയ ടീം പരിശീലകൻ റോബർട്ടോ മാർട്ടിനെസ്.ഓപ്പറേഷൻ കഴിഞ്ഞതോടെ അവൻ പരിക്കിൽ നിന്നും മുക്തനായിക്കഴിഞ്ഞു. നാലോ അഞ്ചോ ആഴ്ച്ചകൾക്കുള്ളിൽ തന്നെ ഹസാർഡ് കരുത്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തും- മാർട്ടിനെസ് പറഞ്ഞു.
 
ചെൽസിയിൽ നിന്നും വൻ തുകക്ക് റയലിലെത്തിയ ഹസാർഡിന് ഇതുവരെ തന്റെ സ്വതസിദ്ധമായ ഫോമിലേക്കുയരാൻ ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹസാർഡിന് പരിക്കേറ്റത്.കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ഫെബ്രുവരിയിൽ ശസ്തക്രിയയ്ക്ക് വിധേയനായ ഹസാർഡിന് സീസണിലെ മിക്ക മത്സരങ്ങളും നഷ്ടമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിനോ ലാറയോ പുറത്താക്കാൻ ബുദ്ധിമുട്ടേറിയ താരം? മറുപടിയുമായി ഗില്ലസ്‌പി