Webdunia - Bharat's app for daily news and videos

Install App

കോപ്പ അമേരിക്കയ്ക്ക് അരങ്ങൊരുങ്ങുന്നു, ഫുട്ബോളിൻ്റെ മിശിഹയെ കാത്ത് നിരവധി റെക്കോർഡുകൾ

അഭിറാം മനോഹർ
വ്യാഴം, 13 ജൂണ്‍ 2024 (19:34 IST)
ലോകചാമ്പ്യന്മാര്‍ എന്ന ഖ്യാതിയോടെ ആദ്യമായി ഒരു മേജര്‍ ടൂര്‍ണമെന്റിന് ഒരുങ്ങുകയാണ് ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം. ഇത്തവണ കോപ്പ അമേരിക്കയിലെത്തുമ്പോള്‍ കിരീടം നിലനിര്‍ത്തുന്നതിനൊപ്പം ലോകചാമ്പ്യന്മാരാണ് തങ്ങളെന്ന് പ്രഖ്യാപിക്കാന്‍ കൂടിയാണ് അര്‍ജന്റീന എത്തുന്നത്. ലയണല്‍ മെസ്സി കോപ്പയില്‍ പന്ത് തട്ടുമ്പോള്‍ നിരവധി റെക്കോര്‍ഡുകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
 
 കോപ്പ അമേരിക്കയില്‍ അഞ്ച് ഗോളുകള്‍ കൂടി നേടാനായാല്‍ കോപ്പ അമേരിക്ക ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാകാന്‍ മെസ്സിക്ക് സാധിക്കും. ഇതുവരെ 13 ഗോളുകളാണ് കോപ്പയില്‍ മെസ്സി നേടിയിട്ടുള്ളത്. 17 ഗോളുകള്‍ നേടിയ അര്‍ജന്റീനയുടെ നൊബെര്‍ട്ടോ മെന്‍ഡസിനെയാകും മെസ്സി മറികടക്കുക.
അതേസമയം ഒരു ഫ്രീകിക്ക് ഗോള്‍ ടൂര്‍ണമെന്റില്‍ കണ്ടെത്താനായാല്‍ ദേശീയ ടീമിനായില്‍ ഫ്രീകിക്കിലൂടെ ഏറ്റവും കൂടുതല്‍ നേടിയ താരമെന്ന നേട്ടവും മെസ്സിയുടെ പേരിലാകും. നിലവില്‍ 11 ഫ്രീകിക്ക് ഗോളുകളുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമാണ് മെസ്സി.
 
കോപ്പയില്‍ ആദ്യമത്സരത്തില്‍ മെസ്സി മൈതാനത്ത് എത്തുന്നതോടെ കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും മെസ്സിക്ക് സ്വന്തമാകും. 34 മത്സരങ്ങള്‍ കളിച്ച മെസ്സിയും ചിലിയുടെ സെര്‍ജിയോ ലിവിങ്സ്റ്റണുമാണ് നിലവില്‍ പട്ടികയില്‍ ഒന്നാമതുള്ളത്. കോപ്പയില്‍ ഒരു ഗോള്‍ കണ്ടെത്താനായാല്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന സൗത്ത് അമേരിക്കന്‍ താരമെന്ന റെക്കോര്‍ഡും മെസ്സിക്ക് സ്വന്തമാകും. ബ്രസീലിന്റെ സൂപ്പര്‍ താരമായ റൊണാള്‍ഡോ നസാരിയോയുടെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നോക്കൗട്ട് മത്സരങ്ങളിലെ ഹീറോയെ എങ്ങനെ കൈവിടാൻ,വിശ്വസ്തനായ വെങ്കിടേഷ് അയ്യർക്ക് വേണ്ടി കൊൽക്കത്ത മുടക്കിയത് 23.75 കോടി!

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

അടുത്ത ലേഖനം
Show comments