Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിക്കിന്റെ കാര്യം നെയ്‌മര്‍ തുറന്നു പറഞ്ഞു; സൂപ്പര്‍ താരമില്ലാതെ ബ്രസീല്‍ ലോകകപ്പ് കളിക്കേണ്ടി വരുമോ?

പരിക്കിന്റെ കാര്യം നെയ്‌മര്‍ തുറന്നു പറഞ്ഞു; സൂപ്പര്‍ താരമില്ലാതെ ബ്രസീല്‍ ലോകകപ്പ് കളിക്കേണ്ടി വരുമോ?

russian world cup
സാവോപോള , തിങ്കള്‍, 28 മെയ് 2018 (18:52 IST)
റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബ്രസീല്‍ ആരാധകര്‍ക്ക് നിരാശ പകരുന്ന വാര്‍ത്ത പുറത്തുവിട്ട് സൂപ്പര്‍താരം നെയ്‌മര്‍.

ലോകകപ്പില്‍ കളിക്കാനുള്ള പൂര്‍ണ്ണ ഫിറ്റിലല്ല താന്‍ ഇപ്പോള്‍ ഉള്ളതെന്നാണ് നെയ്‌മര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ തുറന്നു പറച്ചില്‍ ബ്രസീല്‍ ക്യാമ്പിലും ആരാധകരിലും ഒരു പോലെ ആശങ്ക പടര്‍ത്തുന്നുണ്ട്.

അടുത്തമാസം 17ന് സ്വിറ്റ്സര്‍ലന്‍ഡിന് എതിരെയാണ് ലോകകപ്പില്‍ ബ്രസീലിന്‍റെ ആദ്യമത്സരം. മൂന്നാം തിയതിയാണ് ക്രോയേഷ്യക്കെതിരെ മഞ്ഞപ്പടയ്‌ക്ക് സന്നാഹ മത്സരം കളിക്കേണ്ടത്.

പരിക്ക് ഭേദമായിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ സന്നാഹ മത്സരത്തില്‍ നെയ്‌മര്‍ കളിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സന്നാഹ മത്സരത്തില്‍ നെയ്‌മറെ പുറത്തിരുത്തിയാല്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം വിശ്രമം ലഭിക്കുമെന്നും സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ആരോഗ്യത്തോടെ തിരിച്ചെത്താന്‍ കഴിയുമെന്നുമാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വയസന്‍ പട’ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ഇതിലും നല്ല മറുപടി നല്‍കാന്‍ ആര്‍ക്കുമാവില്ല; ധോണി മരണമാസാണ്