Publish Date: Wed, 05 Jul 2023 (11:08 IST)
Updated Date: Wed, 05 Jul 2023 (11:17 IST)
സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മുത്തമിട്ട് ടീം ഇന്ത്യ. ഫൈനലില്‍ കുവൈറ്റിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ജയം. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഇന്ത്യ കുവൈറ്റിനെ പരാജയപ്പെടുത്തിയത്. ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. സാഫ് കപ്പിലെ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്.
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും 1-1 എന്ന നിലയില്‍ ആയിരുന്നു. കുവൈറ്റാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. അല്‍ ബുലൗഷിയുടെ അസിസ്റ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയാണ് ഗോള്‍ നേടിയത്. 38-ാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ക്രോസില്‍ ലാലിയന്‍സുവാല ചാംഗ്‌തേ ആണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഇതോടെ മത്സരം സമനിലയായി.