Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം കളികാണാൻ സ്റ്റേഡിയത്തിൽ വരൂ എന്നിട്ട് ഞങ്ങളെ വിമർശിക്കൂ; വികാരാധീനനായി സുനിൽ ഛേത്രിയുടെ വാക്കുകൾ

ആദ്യം കളികാണാൻ സ്റ്റേഡിയത്തിൽ വരൂ എന്നിട്ട് ഞങ്ങളെ വിമർശിക്കൂ; വികാരാധീനനായി സുനിൽ ഛേത്രിയുടെ വാക്കുകൾ
, ഞായര്‍, 3 ജൂണ്‍ 2018 (11:06 IST)
ഇന്ത്യൻ ഫുട്ബോൾ ടീമിനെ വിമർശിച്ചും നിലവാരമില്ലാത്ത ടീം എന്ന് കളിയാക്കിയും നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്ത് വരാറുണ്ട്. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് എപ്പോഴും പ്രിയം വിദേശ ലീഗുകളോടും താരങ്ങളോടുമാണ് എന്നതാണ് യാഥാർത്ഥ്യം. പലരും ഇന്ത്യയുടെ മത്സരങ്ങൾ പോലും കാണാതെയാണ് ടീമിനെ വിമർശിക്കാറുള്ളത്. 
 
ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോൾ അരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് വികാരാധീനനായി സുനിഒൽ ഛേത്രി ആരാധകരോട് സംസാരിച്ചത്. 
 
‘യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെ പിന്തുണക്കുന്നവരോട്. പലപ്പോഴും നിങ്ങൾ ചിന്തിക്കുന്നത് നമ്മുടെ ഫുട്ബോൾ ആ നിലവാരതിലെത്തിയിട്ടില്ലെന്നാണ്. എന്തിന് ഇത് കണ്ട് സമയം കളയണം എന്നാണ്. നമ്മൾ ആ നിലയിൽ എത്തിയിട്ടില്ല എന്നത് സമ്മതിച്ചു, അതിന്റെ അടുത്ത് പോലും എത്തിയിട്ടില്ല. എന്നാൽ ഞങ്ങളെല്ലാവരും നല്ല രീതിയിൽ പരിശ്രമിക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബോൾ ടീമിൽ പ്രതിക്ഷ നഷ്ടപ്പെട്ടവരും ഒട്ടും പ്രതീക്ഷയില്ലാത്തവരും ദയവ് ചെയ്ത് സ്റ്റേഡിയത്തിൽ വരണം ഞങ്ങളെ സ്റ്റേഡിയത്തിൽ വന്ന് കാണണം‘. ഛേത്രി അഭ്യർത്ഥിച്ചു. 
 
ഇന്റർ കോണ്ടിനന്റൽ ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സത്തിൽ ഇന്ത്യ ചൈനീസ് തായ്പേയെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. സുനിൽ ഛേത്രിയുടെ ഹാട്രിക്ക് നേട്ടമാണ് ഇന്ത്യക്ക് മികച്ച വിജയം, സമ്മാനിച്ചത്. ഇതോടെ സ്വന്തം രാ‍ജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നിലവിൽ കളിക്കുന്ന താരങ്ങളിൽ റൊണാൾഡൊക്കും മെസ്സിക്കും പിന്നിൽ ഛേത്രി മുന്നാം സ്ഥനം സ്വന്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ പി എൽ വാതുവെപ്പ്: അർബാസ് ഖാൻ കുറ്റം സമ്മതിച്ചു, ആറു വർഷമായി മേഖലയിൽ സജീവമെന്നും 3 കോടി നഷ്ടമായെന്നും താരത്തിന്റെ ഏറ്റുപറച്ചിൽ