Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം ചുനി ഗോസ്വാമി ഓർമ്മയായി

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം ചുനി ഗോസ്വാമി ഓർമ്മയായി
, വ്യാഴം, 30 ഏപ്രില്‍ 2020 (19:43 IST)
കൊൽക്കത്ത: പ്രശസ്‌ത ഇന്ത്യൻ ഫുട്ബോൾ താരം ചുനി ഗോസ്വാമി(82) അന്തരിച്ചു, കൊൽക്കത്തയിൽ വൈകീട്ട് അഞ്ച് മണിയോടെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. 1962ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്‌റ്റനായിരുന്നു അദ്ദേഹം.
 
1957ൽ അന്താരാഷ്ട്ര ഫുട്ബോൾ കരിയർ ആരംഭിച്ച ചുനി ഗോസ്വാമി 1964 നാല് വരെ 50 മാചുകളിൽ ഇന്ത്യക്കായി പന്തുതട്ടിയിട്ടുണ്ട്. 1962ൽ ഏഷ്യൻ ഗെയിംസ് വിജയവും 1964 ലെ റണ്ണേഴ്‌സ് അപ്പ് സ്ഥാനവും ഇന്ത്യ നേടിയത് ചുനി ഗോസ്വാമിയുടെ നേതൃത്വത്തിൽ ആയിരുന്നു.1964ൽ തന്റെ 27ആം വയസിലാണ് അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ബൂട്ടഴിച്ചത്.പതിനാറാം വയസ്സിൽ മോഹൻ ബഗാനിൽ എത്തിയ ചുനി ബഗാന് വേണ്ടി നീണ്ട 22 വർഷങ്ങൾ യാതൊരു പ്രതിഫലവും വാങ്ങിക്കാതെയാണ് ഫുട്ബോൾ കളിച്ചത്.
 
ഫുട്ബോളിനൊപ്പം ഒരു ക്രിക്കറ്റ് താരം കൂടിയായിരുന്ന ചുനി ഗോസ്വാമി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1962 മുതല്‍ 1973 വരെയുള്ള കാലത്ത് ബംഗാളിനുവേണ്ടി കളിച്ചിട്ടുണ്ട്.1971-72 കാലത്ത് ബംഗാള്‍ രഞ്ജി ടീമിന്റെ ക്യാപ്റ്റനായിരുന്നു.പത്മശ്രീ,അർജുന അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ശർമ്മയ്ക്ക് ഇന്ന് 33 ആം പിറന്നാൾ, റെക്കോർഡുകൾ പിറന്ന വഴി ഇങ്ങനെ !