Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പി കെ ബാനർജി അന്തരിച്ചു

അഭിറാം മനോഹർ
വെള്ളി, 20 മാര്‍ച്ച് 2020 (15:23 IST)
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ ക്യാപ്‌റ്റനുമായ പി കെ ബാനർജി അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഒന്നരമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി ആറിനാണ് 83-കാരനായ ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
 1960-ലെ റോം ഒളിമ്പിക്സില്‍ മത്സരിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനായിരുന്നു പികെ ബാനർജി. ഫ്രഞ്ച് ടീമിനെതിരെ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും ബാനർജിയായിരുന്നു. ഇന്ത്യ ഫുട്ബോൾ ചാമ്പ്യന്മാരായ 1962-ലെ ഏഷ്യന്‍ ഗെയിംസിൽ ഫൈനലിൽ ദക്ഷിണകൊറിയക്കെതിരെ ഇന്ത്യയുടെ ഒരു ഗോൾ നേടിയതും പി കെ ബാനർജിയായിരുന്നു.1956-ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഇന്ത്യ 4-2ന് വിജയിച്ച മത്സരത്തിൽ ബാനർജി നിർണായകമായ പങ്ക് വഹിച്ചിരുന്നു.
 
ഇന്ത്യൻ ഫുട്ബോളിന് ബാനർജി നൽകിയ സംഭാവനകൾ പരിഗണിച്ച് ഫിഫ ഭരണസമിതി 2004-ല്‍ അദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി ആദരിച്ചിരുന്നു. 1961ല്‍ അര്‍ജുന പുരസ്‌കാരവും 1990ല്‍ പദ്മശ്രീ പുരസ്‌കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments