Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19:നിർബന്ധിച്ച് ഫുട്ബോൾ കളിപ്പിച്ചു, മാസ്‌ക് ധരിച്ച് ബ്രസീലിയൻ ക്ലബിന്റെ വ്യത്യസ്‌ത പ്രതിഷേധം

കൊവിഡ് 19:നിർബന്ധിച്ച് ഫുട്ബോൾ കളിപ്പിച്ചു, മാസ്‌ക് ധരിച്ച് ബ്രസീലിയൻ ക്ലബിന്റെ വ്യത്യസ്‌ത പ്രതിഷേധം

അഭിറാം മനോഹർ

, ചൊവ്വ, 17 മാര്‍ച്ച് 2020 (09:36 IST)
കൊവിഡ് 19 രോഗബാധയുടെ ആശങ്കയിൽ ലോകം നിൽക്കുന്ന സാഹചര്യത്തിൽ നിർബന്ധിച്ച് ഫുട്ബോൾ കളിപ്പിച്ചതിനെതിരെ മാസ്‌ക് ധരിച്ച് ബ്രസീലിയൻ ഫുട്ബോൾ ക്ലബിന്റെ പ്രതിഷേധം.ബ്രസീല്‍ ഫുട്ബോള്‍ ക്ലബ്ബ് ഗ്രെമിയോയുടെ കളിക്കാരാണ് മാസ്ക് അണിഞ്ഞ് മത്സരത്തിനെത്തിയത്. ഈ സാഹചര്യത്തിൽ മത്സരമല്ല പ്രധാനമെന്നും താരങ്ങളുടെ ജീവനാണ് അധികൃതർ പ്രാധാന്യം നൽകേണ്ടതെന്നും ടീമിന്റെ പരിശീലകൻ റെനറ്റോ പോര്‍ട്ടാലുപ്പി പറഞ്ഞു.
 
അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് തൊട്ടുമുൻപ് മാസ്‌ക് ധരിച്ചാണ് ക്ലബിന്റെ കളിക്കാരെല്ലാം ഗ്രൗണ്ടിലെത്തിയത്.മാസ്‌ക് ധരിച്ചാണ് മത്സരിച്ചെങ്കിലും മത്സരം 3-2ന് ഗ്രെമിയോ ജയിച്ചു.ലോകം മുഴുവന്‍ കായിക മത്സരങ്ങള്‍ നിര്‍ത്തിവെക്കുമ്പോള്‍ ബ്രസീലിന് മാത്രം ഇത് എങ്ങനെ ബാധകമല്ലാതിരിക്കുമെന്ന് കോച്ച് മത്സരശേഷം ചോദിച്ചു.അതേസമയം പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ ഫുട്ബോൾ മത്സരങ്ങളും റദ്ദ് ചെയ്യുന്നതായി ബ്രസീൽ അസോസിയേഷൻ അധികൃതർ അറിയിച്ചു. കൊറോണ ബാധയെ തുടർന്ന് റിവര്‍ പ്ലേറ്റ് അടക്കം പ്രമുഖ അര്‍ജന്‍റീന ടീമുകള്‍ കഴിഞ്ഞ ദിവസം കളത്തിലിറങ്ങാന്‍ വിസമ്മതിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ രണ്ട് ഇന്ത്യൻ ബൗളർമാർ എന്റെ ഉറക്കം കെടുത്തിയിരുന്നു, രാത്രിയിൽ പലപ്പോഴും ഞെട്ടിയെണീറ്റു: മനസ്സ് തുറന്ന് ആരോൺ ഫിഞ്ച്